എണ്ണക്കമ്പനികളുടെ പേരിലും തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കമ്പനികള്‍
തിരുവനന്തപുരം: പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ പേരില്‍, ഏജന്‍സികളും റീട്ടയില്‍ ഔട്ട്‌ലെറ്റ് ഡീലര്‍ഷിപ്പും വാഗ്ദാനം ചെയ്ത് വ്യാജ ഇ-മെയിലുകളും വ്യാജ കത്തുകളും അയച്ചു പണം തട്ടാന്‍ നടക്കുന്ന സംഘടിത ശ്രമത്തിനെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എണ്ണക്കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി.
കത്തുകളും ഇമെയിലുകളും എണ്ണ വിതരണ കമ്പനികളുടേത് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അയക്കുന്നത്. കമ്പനികളുടെ ലോഗോ പതിച്ച വ്യാജ ലെറ്റര്‍പാഡ് ഉണ്ടാക്കി അതിലൂടെ വിതരണാവകാശവും റീട്ടെയില്‍ ഡീലര്‍ഷിപ്പും വാഗ്ദാനം ചെയ്തു പണം തട്ടുകയാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത്. പൊതുജനങ്ങള്‍ക്ക് ഇതുപോലെ ഏതെങ്കിലും കത്തുകളോ, ഇമെയില്‍ സന്ദേശങ്ങളോ ലഭിച്ചാലുടന്‍ അടുത്തുള്ള അതാത് എണ്ണക്കമ്പനികളുടെ ഓഫിസുമായി ബന്ധപ്പെടണം. നിരവധി വ്യാജ വെബ്‌സൈറ്റുകള്‍ ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റുകള്‍ കണ്ടാല്‍ യഥാര്‍ഥ വെബ്‌സൈറ്റുകളായ ംംം.ുലൃേീഹുൗാുറലമഹലൃരവമ്യമി.ശി, ംംം.ഹുഴ്ശമേൃമസരവമ്യമി.ശി എന്നിവയെപ്പോലെ തോന്നിക്കും.
എണ്ണക്കമ്പനികളുടെ എല്‍.പി.ജി വിതരണത്തെക്കുറിച്ചും റീട്ടെയില്‍ ഔട്ട്‌ലെറ്റ് ഡീലര്‍ഷിപ്പിനുവേണ്ടിയുമുള്ള ഔദ്യോഗികവും ആധികാരികവുമായ വിവരങ്ങള്‍ ംംം.ുലൃേീഹുൗാുറലമഹലൃരവമ്യമി.ശി (റീട്ടെയില്‍ ഔട്ട്‌ലെറ്റ് ഡീലര്‍ഷിപ്പ്)ംംം.ഹുഴ്ശമേൃമസരവമ്യമി.ശി (എല്‍.പി.ജി വിതരണം) എന്നീ വെബ്‌സൈറ്റുകളില്‍നിന്നു മാത്രം സ്വീകരിക്കേണ്ടതാണ്. പൊതുജനങ്ങള്‍ ഇത് പോലുള്ള വ്യാജ വെബ്‌സൈറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്തുള്ള പൊലിസ് സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കണം. ഒരു പൊതുമേഖലാ എണ്ണ വിതരണക്കമ്പനിയും തങ്ങള്‍ക്കുവേണ്ടി എല്‍.പി.ജി വിതരണക്കാരെയും റീട്ടെയില്‍ ഡീലര്‍മാരെയും തിരഞ്ഞെടുക്കാന്‍ മറ്റൊരു ഏജന്‍സിയെ നിയമിച്ചിട്ടില്ല എന്നു മാത്രമല്ല തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഒരു ഘട്ടത്തിലും പണം കൈപ്പറ്റാന്‍ ആരെയും നിയോഗിച്ചിട്ടുമില്ലെന്നും കമ്പനികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."