HOME
DETAILS

യക്ഷിയാനത്തില്‍ മരത്തിലും ഇരുമ്പിലും ശില്‍പങ്ങള്‍ പിറവിയെടുക്കുന്നു

  
backup
March 06 2019 | 02:03 AM

%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

പാലക്കാട്: മരത്തിലും ലോഹത്തിലും പണിതീര്‍ത്ത വൈവിധ്യമാര്‍ന്ന പരമ്പരാഗതമായ ശില്‍പങ്ങള്‍ ഏറെ ശ്രദ്ധേയമാവുന്നു. ആദിവാസി ഗോത്ര സംസ്‌കൃതിയുടെ ഭാഗമായ നൃത്തരൂപങ്ങളും ജീവിതവുമാണ് ശില്‍പങ്ങളിലൂടെ അനാവരണം ചെയ്യുന്നത്. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ശില്പി കാനായി കുഞ്ഞിരാമനെ ആദരിക്കുന്ന യക്ഷിയാനം പരിപാടിയുടെ ഭാഗമായി മലമ്പുഴ യക്ഷിപാര്‍ക്കില്‍ നടക്കുന്ന പാരമ്പര്യ ഗ്രാമീണ ആദിവാസി ഗോത്ര ശില്‍പ ചിത്രകലാ ക്യാംപിലാണ് ആകര്‍ഷണീയമായ ശില്‍പങ്ങള്‍ പിറവിയെടുക്കുന്നത്.
ഇരുമ്പിന്റെ തകിടുകളും കമ്പികളും കത്തുന്ന ആലയില്‍ വാര്‍ത്തെടുത്ത് അവരവരുടെ ഭാവനക്ക് അനുസരിച്ച് വിവിധ ശില്പങ്ങള്‍ക്ക് പിറവി നല്‍കുന്ന ലോഹ ശില്‍പങ്ങള്‍ ഏറെ ശ്രദ്ധേയമാവുകയാണ്. ഛത്തീസ്ഗഡിലെ കൊണഗോണ്‍ ജില്ലയിലെ സോറി ഗ്രാമത്തിലെ ലോഹാര്‍ എന്ന ആദിവാസി വിഭാഗത്തിലെ ശില്‍പികളാണ് മലമ്പുഴയില്‍ ഇരിമ്പില്‍ ശില്‍പം നിര്‍മിക്കുന്നത്. ഗോത്രകലയുടെ ശക്തിയും സൗന്ദര്യവും ഇവരുടെ ശില്‍പകലയില്‍ നിറഞ്ഞ്‌നില്‍ക്കുന്നു ആദിവാസി മാന്ത്ര നൃത്തം, സോലക്, കാളത്തലയുള്ള മുഖാവരണം ബുടഹാദേവിയുടെ ശില്പങ്ങള്‍ എന്നിവ ഇവര്‍ നിര്‍മിക്കുന്നുണ്ട്. മലമ്പുഴയിലെ ക്യാംപില്‍ ഛത്തീസ്ഗഡില്‍ നിന്ന് എത്തിയ ശില്‍പികള്‍ ആദിവാസി നൃത്തരൂപങ്ങളാണ് നിര്‍മ്മിക്കുന്നത്. പ്രശസ്ത ലോഹാര്‍ ശില്‍പികളായ മുന്ന ലാല്‍, മിധുന്‍ കുമാര്‍, മഹേഷ് മര്‍ക്കാം, ബണ്ടിലാല്‍ എന്നിവരാണ് ക്യാംപില്‍ ശില്‍പങ്ങള്‍ക്ക് പിറവി നല്‍കുന്നത്. മരത്തില്‍ ശില്‍പങ്ങള്‍ കൊത്തിയെടുക്കുന്ന മുറിയ ദാരു ശില്‍പകലയിലെ പ്രതിഭകളായ ശില്‍പികളുടെ സാന്നിധ്യവും ക്യാംപില്‍ ശ്രദ്ധിക്കപ്പെടുകയാണ്. മരത്തില്‍ അതിമനോഹരമായ ശില്പങ്ങള്‍ കൊത്തുന്നവരാണ് മുറിയ സമുദായക്കാര്‍. ഛത്തീസ്ഗഡിലെ നാരായണ്‍പുര ജില്ലയിലെ ഗര്‍ദന്‍ഗല്‍ ഗ്രാമവാസികളായ ഇവരുടെ ശില്‍പങ്ങള്‍ ആദിവാസി ഗോത്ര വിഭാഗത്തിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. മരത്തിനടിയില്‍ നൃത്തം ചെയ്യുന്ന ആദിവാസികള്‍, വാദ്യഘോഷങ്ങളോടെ നൃത്തം ചെയ്യുന്ന രണ്ട് പുരുഷന്‍മാരും സ്ത്രീകളുമാണ് ആദിവാസി ശില്‍പികളായ പണ്ഡിറാം മണ്ഡവിയും ചുചയ സോധിയും മരത്തില്‍ കൊത്തിയെടുത്തിരിക്കുന്നത്. മുറിയ ദാരുശില്‍പകലയുടെ ശൈലി വേറിട്ട് നില്‍ക്കുകയാണ്. ഇവരോടൊപ്പം സമകാലീന കേരളീയ ശില്‍പകലാരംഗത്ത് ശ്രദ്ധേയരായ ശില്‍പികളും ശില്‍പകലാക്യാംപില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ച് അടി ഉയരത്തിലുള്ള ശില്‍പം മഹാഗണി മരത്തടിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ശില്‍പികളായ എ. കെ. ജയന്‍, എ. കെ. എളവള്ളി എന്നിവരാണ് കേരളീയ ശൈലിയിലുള്ള ശില്‍പങ്ങള്‍ക്ക് പിറവി നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago