കെവിന്‍ വധം: രഹ്ന ചാക്കോയെ പ്രതിയാക്കില്ലെന്ന് പ്രോസിക്യൂഷന്‍
കൊച്ചി/ ഏറ്റുമാനൂര്‍: ദുരഭിമാനക്കൊലക്കിരയായ കെവിന്‍ ജോസഫിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്‌ന ചാക്കോയെ കേസില്‍ പ്രതി ചേര്‍ക്കില്ല. മാനസികരോഗത്തിന് ചികിത്സയിലായിരുന്ന ഇവര്‍ക്ക് കേസില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലിസിന്റെ തീരുമാനം. രഹ്‌നയെ പ്രതിയാക്കാന്‍ തക്ക തെളിവുകള്‍ ഇതേ വരെ ലഭിച്ചിട്ടില്ലെന്നും ഇവരെ പ്രതിയാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ഇന്നലെ ഹൈക്കോടതിയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്ന് രഹ്‌ന ചാക്കോയുടെ മുന്‍കൂര്‍ ജാമ്യഹരജിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. അതേസമയം, അഞ്ചാംപ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
കേസില്‍ തന്നെ പൊലിസ് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രഹ്‌ന ഹരജി നല്‍കിയത്. എന്നാല്‍ ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും രഹ്‌ന ഒളിവിലാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ രഹ്‌ന ഒളിവിലല്ലെന്നും നോട്ടിസ് നല്‍കിയാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകാമെന്നും ഇവരുടെ അഭിഭാഷകന്‍ അറിയിച്ചു. രഹ്‌നയെ ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഹാജരാകാന്‍ നിര്‍ദേശിക്കൂ എന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. തുടര്‍ന്നാണ് ഹരജിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.
ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് ചാക്കോയെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയുടെ പിതാവെന്ന ഒറ്റക്കാരണത്താലാണ് ചാക്കോയെ അറസ്റ്റ് ചെയ്തതെന്നും പൊലിസ് നല്‍കിയിരിക്കുന്ന പ്രതിപ്പട്ടികയില്‍ ചാക്കോയുടെ പങ്കെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. പൊലിസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കെവിന്‍ രക്ഷപ്പെട്ട് ഓടിയപ്പോള്‍ വെള്ളത്തില്‍ വീണ് മരിച്ചതാണെന്നും സൂചിപ്പിക്കുന്നുണ്ട്.
താന്‍ ഹൃദ്രോഗിയാണെന്ന് കാട്ടിയാണ് ചാക്കോ ജാമ്യാപേക്ഷ നല്‍കിയത്. മകള്‍ നീനുവിന് മനോരോഗമുണ്ടെന്നും അതിനാല്‍ കെവിന്റെ വീട്ടില്‍നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നും ചാക്കോ കോടതിയോട് അപേക്ഷിച്ചിരുന്നു. തന്റെയും മകളുടെയും ചികിത്സാ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് ചാക്കോ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇയാളുടെ തെന്‍മലയിലെ വീട്ടില്‍നിന്ന് ഇവ കണ്ടെടുക്കാനായില്ല. പൊലിസ് കസ്റ്റഡിയിലായ ശേഷം ചാക്കോയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന്റെ രേഖകള്‍ പൊലിസ് ജയില്‍ സൂപ്രണ്ടിനെ ഏല്‍പ്പിച്ചിരുന്നു.
നീനുവിനെ മാനസികരോഗത്തിന് ചികിത്സിച്ചുവെന്ന് പറയുന്ന തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ.ബൃന്ദയോട് പുതിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കാനും ജയില്‍ സൂപ്രണ്ടിന്റെ പക്കലുള്ള ചികിത്സാരേഖകള്‍ ലഭ്യമാക്കാനും ഉത്തരുണ്ടാകണമെന്ന് ചാക്കോയുടെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു. ഇത് പരിഗണിച്ച കോടതി രണ്ട് ചികിത്സാരേഖകളും ഹാജരാക്കാന്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."