ആദ്യ ആഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം- വ്യവസായശാലകള്‍ തുറക്കാനുള്ള മാനദണ്ഡം കേന്ദ്രം പുറത്തിറക്കി
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം വ്യവസായശാലകളും നിര്‍മ്മാണ ശാലകളും തുറക്കാനും പ്രവര്‍ത്തനം പുനരാരംഭിക്കാനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
പൂട്ടിക്കിടക്കുകയായിരുന്നതിനാല്‍ ഫാക്ടറികള്‍ തുറക്കുമ്പോള്‍ മുന്‍കരുതല്‍ വേണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. ആദ്യ ആഴ്ചയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം. എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഉപകരണങ്ങള്‍ പരിശോധിച്ച ശേഷം മാത്രം പ്രവര്‍ത്തിപ്പിച്ചു തുടങ്ങുക. അസാധാരണമായ ഗന്ധം, ശബ്ദം, പുക, ചോര്‍ച്ച തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി പരിഹരിക്കുക. ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ഉടന്‍ ശ്രമിക്കരുത്.
വ്യാഴാഴ്ച വിശാഖപട്ടണത്തെ എല്‍.ജി പോളിമേഴ്സ് ഇന്ത്യ ലിമിറ്റഡ് ഫാക്ടറിയില്‍ നിന്ന് സ്റ്റൈറീന്‍ വാതകം ചോര്‍ന്ന് പതിനൊന്നു പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."