ബി.ജെ.പിയെപ്പോലെ ഭീകരരല്ല തങ്ങളെന്ന് മമത
കൊല്‍ക്കത്ത: ബി.ജെ.പിയെ ഭീകര സംഘടനയുമായി താരതമ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പോലെ ഭീകര സംഘടനയല്ലെന്നായിരുന്നു മമതയുടെ പ്രസ്താവന.
ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ മാത്രമല്ല ഹിന്ദുക്കള്‍ക്കിടയിലും ബി.ജെ.പി കലാപം ഉണ്ടാക്കുകയാണെന്നും മമത തുറന്നടിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയാണ്. അടുത്തു തന്നെ തെരഞ്ഞെടുപ്പ് വരികയാണ്. വോട്ടിങ് മെഷിനിലടക്കം ബി.ജെ.പി കൃത്രിമം കാട്ടുകയാണ്. ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും മമത പറഞ്ഞു.
പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ്‌ഘോഷ് ഒരു പൊതുയോഗത്തില്‍ സംസാരിക്കവേ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായാണ് മമത രൂക്ഷവിമര്‍ശനമുയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."