പശ്ചിമഘട്ടത്തിലെ പ്രശ്നങ്ങളുമായി ബേണിങ് പാരഡൈസ്
കോഴിക്കോട്: പശ്ചിമഘട്ട മേഖലയിലുണ്ടായ കനത്ത പരിസ്ഥിതി പ്രശ്നങ്ങളെ വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ബേണിങ് പാരഡൈസ് ഡോക്യുമെന്ററി പരിസ്ഥിതി പ്രവര്‍ത്തക ഗീത വാഴച്ചാല്‍ പ്രകാശനം ചെയ്തു. മാധ്യമപ്രവര്ത്തകന് ബച്ചു ചെറുവാടി രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച ബേണിങ് പാരഡൈസ് നിര്‍മിച്ചിരിക്കുന്നത് ഏബിള്‍ ഗ്രൂപ്പ് എം.ഡി സിദ്ദീഖ് പുറായില്‍ ആണ്. വയനാട് ജില്ലയെ കേന്ദ്രീകരിച്ചാണ് ഡോക്യുമെന്ററി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മഴയുടെ ലഭ്യത കുറവ് കൃഷിയെ ബാധിച്ചതും ജലസേചന പദ്ധതികള്‍ നാട്ടുകാര്‍ക്ക് ഗുണം ചെയ്തില്ലെന്നും ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നു.
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥന് ഡോ. സജീവന്, സി.ഡബ്ല്യൂ.ആര്.ഡി.എം ഉദ്യോഗസ്ഥന് ഡോ. ദിനേശന്, സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ ഡോ. ബാലകൃഷ്ണന്, പ്രമുഖ പക്ഷിശാസ്ത്രജ്ഞനായ ഡോ. വിഷ്ണു ദാസ്, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരായ ബാദുഷ, ധര്‍മരാജ്, അബൂബക്കര്‍ എന്നിവരുടെ പിന്തുണയിലാണ് ഡോക്യുമെന്ററി യാഥാര്‍ഥ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."