ജലവിതരണം ഭാഗികം; ജനം ദുരിതത്തില്‍
കൊടുവള്ളി: മടവൂര്‍ പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളില്‍ ജല അതോറിറ്റിയുടെ ജല വിതരണം ഭാഗികമായതിനാല്‍ ജനം വലയുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കിണറുകളില്‍ നേരത്തെ വെള്ളം വറ്റിയതിനാല്‍ ജലനിധി ഗുണഭോക്താക്കളല്ലാത്ത കുടുംബങ്ങള്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അര്‍ധരാത്രി വിതരണം നടത്തുന്നതിനാല്‍ പലര്‍ക്കും വെള്ളം കിട്ടാറില്ല.
പ്രഥമികാവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടാതെ ജനം ബുദ്ധിമുട്ടുകയാണ്. പടനിലം പാലത്തിന് സമീപം പുതിയ തടയണ നിര്മിച്ചതിനാല് പുഴയില്‍ ആവശ്യത്തിന് വെള്ളമുണ്ട്. ഈ സാഹചര്യത്തില്‍ ജലവിതരണസമയം കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ജനതാദള്‍ (യു) കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ചോലക്കര മുഹമ്മദും മടവൂര്‍ പഞ്ചായത്ത് ജനതാദള്‍ (യു) പ്രസിഡന്റ് വി.ഗോപാലനും ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."