എളമരം കടവ് പാലം പ്രവൃത്തി ഉദ്ഘാടനം; മന്ത്രിക്ക് സൗകര്യമില്ലാത്തതിനാല്‍ മാറ്റിവച്ചു
മാവൂര്‍: ഇന്നലെ നടക്കേണ്ടിയിരുന്ന എളമരം കടവ് പാലംപ്രവൃത്തി ഉദ്ഘാടനം മന്ത്രി കെ.ടി ജലീലിന്റ അസൗകര്യം പറഞ്ഞു പെട്ടെന്ന് മാറ്റിവച്ചത് പ്രതിഷേധത്തിനിടയാക്കി. ഇന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ സ്ഥലം എം.പി പി.കെ കുഞ്ഞാലിക്കുട്ടി പാലം വരുന്ന കടവ് സന്ദര്‍ശിച്ച് മടങ്ങി. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ബാന്റ്-വാദ്യ മേളങ്ങളോടെ എം.പിയെ സ്വീകരിച്ച് മധുര പ്രതികാരം തീര്‍ത്തു. നാല് എം.പിമാരും എം.എല്‍.എ യും പങ്കെടുക്കുന്ന പരിപാടിയാണ് തിരുവനന്തപുരത്ത് ഒരു യോഗമുണ്ടെന്ന കാരണം പറഞ്ഞ് മുന്നറിയിപ്പില്ലാതെ മാറ്റിയത്. മന്ത്രിക്ക് അസൗകര്യമുണ്ടങ്കില്‍ എം.പിമാരെ കൊണ്ട് പ്രവൃത്തി ഉദ്ഘാടനം ചെയ്താല്‍ മതിയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് നീട്ടികൊണ്ട് പോകുന്നത് ശരിയല്ലന്ന് ആക്ഷേപമുയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പാലത്തിന്റെ നിര്‍മാണ പ്രവൃത്തി മുടങ്ങുമെന്ന ഭയവും ഒരുപാലത്തിനായി ഏറെക്കാലം കാത്തിരിക്കുന്ന നാട്ടുകാര്‍ക്കുണ്ട്. ചാലിയാറിന് കുറുകെ നിര്‍മിക്കാന്‍ പദ്ധതിയായ പാലത്തിന്റെ ശിലാസ്ഥാപന ചടങ്ങ് മലപ്പുറം ജില്ലയിലെ എളമരത്താണ് ഇന്നലെ കാലത്ത് നടത്താന്‍ തീരുമാനിച്ചിരുന്നത്. മണ്ഡലം എം.എല്‍.എയെ പോലും വിവരമറിയിക്കാതെ ഉദ്ഘാടനം നിശ്ചയിച്ചത് നേരത്തെ നന്നെ ഏറെ വിവാദമായതാണ്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് ചടങ്ങ് മാറ്റിവച്ചത്. പരിസരത്തെ നാല് എം.പിമാരാണ് പങ്കെടുക്കുമെന്നറിയിച്ചിരുന്നത്. നാട്ടുകാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മലപ്പുറം എം.പി പി.കെ കുഞ്ഞാലിക്കുട്ടി, കോഴിക്കോട് എം.പി രാഘവന്‍, രാജ്യസഭാംഗം എളമരം കരീം, കുന്ദമംഗലം എം.എല്‍. എ പി.ടി.എ റഹിം, കൊണ്ടോട്ടി എം.എല്‍എ ടി.വി ഇബ്രാഹിം തുടങ്ങിയവരായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. ഇന്നലെ 11 നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."