HOME
DETAILS
MAL
കോപ്പിയടി തടയാന്‍ അള്‍ജീരിയയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം
backup
June 22 2018 | 00:06 AM
അള്‍ജിയേഴ്സ്: സ്കൂള്‍ പരീക്ഷയില്‍ കോപ്പിയടി ഇല്ലാതാക്കാനായി അള്‍ജീരിയ രാജ്യവ്യാപകമായി ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഹൈസ്കൂള്‍ പരീക്ഷ ആരംഭിച്ചതിന് ശേഷം പരീക്ഷ കഴിയുന്നത് വരെയുള്ള രണ്ട് മണിക്കൂറുകളാണ് ഇന്റര്‍നെറ്റ് സേവനം തടയപ്പെടുക. 2016ല്‍ പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജൂണ്‍ 20-25 വരെയുള്ള മൊബൈല്‍, ലാന്‍ഡ് ലൈന്‍ ഇന്റര്‍നെറ്റ് സേവനങ്ങളാണ് റദ്ദാക്കുകയെന്ന് അള്‍ജീരിയന്‍ ടെലികോം മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."