സഊദിയിൽ കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു
ജിദ്ദ: സഊദിയിൽ കൊവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം നിലമ്പൂർ മരുത സ്വദേശി നെല്ലിക്കോടൻ സുദേവൻ ദാമോദരൻ (52) ദമാമിൽ വച്ചു മരിച്ചത്. ഇതോടെ സഊദിയിൽ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം പത്തായി.
ന്യുമോണിയയെ തുടർന്ന് ദമാം അൽ മന ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. അച്ഛൻ ദാമോദരൻ. അമ്മ വിശാലാക്ഷി. ഭാര്യ: പ്രതിഭ. മകള്‍:ആര്യ. മൃതദേഹം ദമം മെഡിക്കൽ കോംപ്ലെക്സ് മോർച്ചറിയിലേക്ക് മാറ്റുന്നതിനായി സാമൂഹിക പ്രവർത്തകൻ നാസ് വക്കം ആശുപത്രിയിലെത്തി നടപടി ക്രമങ്ങൾക്കു നേതൃത്വം നൽകി വരുന്നു.
ഇതോടെ സഊദിയില്‍ മരിച്ച മലയാളികളുടെ എണ്ണം പത്തായി. ഇതുവരെ മരിച്ച മലയാളികള്‍ ഇവരാണ്. 1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29 വയസ്സ്), 2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന് (41), 3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്), 4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 വയസ്സ്) 5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന് (51 വയസ്സ്), 6.മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) 7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59), 8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46) .9. റിയാദില്‍ മരിച്ച കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43) എന്നിവരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."