HOME
DETAILS

കയര്‍കോര്‍പറേഷന്‍ രണ്ടായിരത്തിലധികം ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ തുറക്കും

  
backup
March 06 2019 | 08:03 AM

%e0%b4%95%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be

ആലപ്പുഴ: കേരളത്തിലെ വിവിധ ജില്ലകളിലായി രണ്ടായിരത്തിലധികം ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങുന്നത് വിഭാവനം ചെയ്ത് കയര്‍ കോര്‍പ്പറേഷന്റെ 2019-20 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളും, വിറ്റുവരവ് 300 കോടി രൂപയാക്കുന്നതിനുള്ള ബജറ്റും ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, പുതുവര്‍ഷത്തില്‍ വിറ്റുവരവിലും ലാഭത്തിലും പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിനുള്ള ശ്രമത്തിലാണ്. തനത് സാമ്പത്തിക വര്‍ഷം ഇതുവരെ 160 കോടി രൂപ വിറ്റുവരവ് നേടിയ കമ്പനി വര്‍ഷാവസാനത്തോടെ വിറ്റുവരവ് 170 കോടിയില്‍ എത്തിക്കുവാനുള്ള തീവ്രശ്രമത്തിലാണ്.
കമ്പനിയുടെ അടൂര്‍ ഡിവിഷനില്‍ വര്‍ദ്ധിച്ച ഉല്‍പ്പാദനക്ഷമതയുള്ള നാല് ടഫ്റ്റിങ് ലൈനുകള്‍ സ്ഥാപിക്കുക, ടഫ്റ്റഡ് ഡോര്‍മാറ്റുകളുടെ മൂല്യ വര്‍ധനയ്ക്കായി അടൂര്‍ ഡിവിഷനില്‍ സ്റ്റെന്‍സിലിങ് യൂനിറ്റ് സ്ഥാപിക്കുക,കമ്പനിയുടെ ബേപ്പൂര്‍ ഡിവിഷനില്‍ മെത്ത നിര്‍മാണ യൂനിറ്റ് സ്ഥാപിക്കുക, അധിക ഉല്‍പ്പാദനക്ഷമതയുള്ള ഓട്ടോമാറ്റിക്ക് തറികള്‍ സ്ഥാപിച്ച് കയര്‍ ഭൂവസ്ത്രം നിര്‍മിക്കുക, കേരളത്തിലെ എല്ലാ ജില്ലകളിലുമായി രണ്ടായിരത്തിലധികം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലൂടെ കയര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുക തുടങ്ങിയവയാണ് പദ്ധതികളില്‍ പ്രധാനപ്പെട്ടവ. കൂടാതെ, ചകിരി ലഭ്യതയില്‍ സ്വയംപര്യാപ്തത നേടുന്നതിന് വേണ്ടി ലക്ഷദ്വീപില്‍ ചകിരി മില്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിച്ചുവരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago