HOME
DETAILS
MAL
.വ്യോമ-നാവിക-തീര സേനകളുടെ എയര്‍ സ്ട്രിപ്പുകള്‍ നവീകരിക്കുന്നു
backup
May 11 2020 | 03:05 AM
കൊച്ചി: കൊച്ചിയിലേതുള്‍പ്പെടെ സംസ്ഥാനത്തെ വ്യോമ-നാവിക-തീര സംരക്ഷണ സേനകളുടെ എയര്‍ സ്ട്രിപ്പുകള്‍ നവീകരിക്കാന്‍ തീരുമാനം.
നിലവില്‍ ഭാഗികമായി ഉപയോഗിച്ചുവരുന്നവയും ഉപയോഗശൂന്യവുമായ എയര്‍ സ്ട്രിപ്പുകള്‍ സംസ്ഥാനത്ത് ഈ സേനകള്‍ക്കുണ്ട്. രാജ്യത്ത് എയര്‍ സ്ട്രിപ്പുകള്‍ കൂട്ടുകയെന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് നടപടി. ഉപയോഗപ്രദമാക്കാവുന്ന 37 എയര്‍ സ്ട്രിപ്പുകള്‍ നിലവില്‍ രാജ്യത്തുണ്ട്. ഇവയെല്ലാം നവീകരിക്കും. ഇതിനായി ടാറ്റ പവര്‍ എസ്.ഇ.ഡിയുമായി 1,200 കോടി രൂപയുടെ കരാറാണ് നടപ്പാക്കുന്നത്.
ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം, ലൈറ്റ്നിങ് സിസ്റ്റം എന്നിവ ആധുനീകരിച്ച് പ്രതികൂല സാഹചര്യങ്ങളില്‍ ഫലപ്രദമായി സര്‍വിസുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഇത്തരത്തിലുള്ള 30 എയര്‍ സ്ട്രിപ്പുകള്‍ നവീകരിച്ച് പ്രവര്‍ത്തനസജ്ജമാക്കിയിരുന്നു. സേനയ്ക്കെന്നപോലെ സിവിലിയന്‍ ആവശ്യങ്ങള്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ ഈ എയര്‍ സ്ട്രിപ്പുകള്‍ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."