HOME
DETAILS
MAL
സോളിഡാരിറ്റി സംസ്ഥാന കണ്വെന്ഷന് സമാപിച്ചു
backup
April 10 2017 | 02:04 AM
കാഞ്ഞങ്ങാട്: രണ്ടു ദിവസങ്ങളിലായി കാഞ്ഞങ്ങാട്ട് നടന്നു വന്നിരുന്ന സോളിഡാരിറ്റി സംസ്ഥാന കണ്വെന്ഷന് സമാപിച്ചു. കണ്‍വെന്‍ഷന്റെ ഭാഗമായി നഗരത്തില്‍ റാലി നടന്നു. ഉത്തരേന്ത്യയിലെയും,കേരളത്തിലെയും വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്ലോട്ടുകള്‍ അണിനിരത്തിയാണ് റാലി നടന്നത്.
ബീഫ്, പശു, നീതി നിഷേധം,കൊലപാതക കേസുകളില്‍ ഭരണകൂടങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പ്,വിഷ്ണു പ്രണോയ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വിവിധ പ്ലോട്ടുകള്‍ റാലിയില്‍ അണിനിരന്നത്.
സമാപന സമ്മേളനം ഡല്‍ഹി യൂനിവേഴ്സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."