ആസ്തമ രോഗം പടര്‍ത്തി പാര്‍ത്തീനിയം
മറയൂര്‍: ലോകത്തിലെ വീര്യമുള്ള പത്ത് വിഷച്ചെടികളിലൊന്നായ പാര്‍ത്തീനിയത്തിന്റെ പിടിയിലമര്‍ന്ന് മറയൂര്‍.
കൃഷിയിടങ്ങളിലും തരിശു നിലങ്ങളിലും വനത്തിനൂള്ളിലും വളര്‍ന്ന് പൂവിട്ട് നില്‍ക്കുന്ന ഈ വിഷച്ചെടി കാരണം സംസ്ഥാനത്ത് പത്ത് ലക്ഷത്തിലധികം പേര്‍ രോഗികളാണെന്നാണ് അനൗദ്യോഗിക കണക്ക്. ആസ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചെടി ആസ്തമ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, കടുത്ത അലര്‍ജി എന്നിവ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.തരിശ് നിലങ്ങളിലും വനത്തിനുള്ളിലും പാതയോരങ്ങളിലും അനിയന്ത്രിതമായി പടരുന്ന പാര്‍ത്തീനിയം ചെടി മനൂഷ്യര്‍ക്കൂം ജന്തുജാലങ്ങള്‍ക്കും കൃഷികള്‍ക്കും കടുത്ത ഭീഷണിയാണ്. വേനല്‍ മാറി തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ആയതോടെ ഇവ തഴച്ച് വളരുന്ന ഇവയുടെ പൂമ്പൊടി ശ്വസിക്കൂന്നത് ആസ്തമ അടക്കമുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് ഇടയാക്കുന്നു.
ഇതിന് പുറമെ കടുത്ത തലവേദനയും ഉണ്ടാക്കും. ഇവയുടെ പൂമ്പൊടി തൊലിപ്പുറത്ത് തട്ടിയാല്‍ ശരീര മാസകലം ചൊറിഞ്ഞ് തടിക്കുമെന്ന് മാത്രമല്ല കണ്ണിന് അലര്‍ജിയും ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും കാരണമാകുന്നുണ്ട്. കേരളത്തില്‍ തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഇത് കൂടുതല്‍ ഉള്ളത്.
അഞ്ചുനാട് മേഖലയില്‍ നിന്ന് ഇതിന്റെ അലര്‍ജി മൂലം മാറി താമസിക്കേണ്ടി വന്ന നിരവധി ആളുകള്‍ ഉണ്ട്. പ്രധാനമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന അഞ്ചുനാട് പ്രദേശത്തെ തരിശ് നിലങ്ങളിലും കൃഷിയിടങ്ങളിലും ഇവ തഴച്ച് വളരുന്നതിനാല്‍ വിളവില്‍ 40 ശതമാനം വരെ കുറവ് വരുന്നതായി കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."