വിമന്‍സ് ഡെന്റല്‍ കൗണ്‍സില്‍ വനിതാ ദിനത്തില്‍ ഒന്‍പത് വനിതകളെ ആദരിക്കും
പാലക്കാട്:വിമന്‍സ് ഡെന്റല്‍ കൗണ്‍സില്‍,പാലക്കാട് ചാപ്റ്റര്‍ അന്തര്‍ ദേശീയ വനിതാ ദിനത്തില്‍ ഒന്‍പത് വനിതകളെ ആദരിക്കുന്നു.ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. പി.റീത്ത,വനിതാസെല്‍ ഇന്‍സ്‌പെക്ടര്‍ കെ. വി.മീനാകുമാരി,ഇന്ത്യയിലെ ആദ്യവനിതാ ട്രക്ക് ഡ്രൈവര്‍ യോഗിത രഘുവംശി,റോയല്‍ ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.അനുരാധസുനില്‍,കായികതാരം എം. ഡി.താര,ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം പദ്മിനി ടീച്ചര്‍, കര്‍ഷകശ്രീ അവാര്‍ഡ് നേടിയ സ്വപ്ന ജെയിംസ്,ബിസിനസ് സംരംഭക സംജദ് ,കല്പാത്തിയിലെ ജയശ്രി അയ്യര്‍ എന്നിവരെയാണ് ആദരിക്കുന്നത്.കോട്ടമൈതാനത്തെ ഐ എം എ ഹാളില്‍ മാര്‍ച്ച് എട്ടിന് രണ്ടരക്കാണ് പരിപാടി നടക്കുകയെന്ന് ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ.ഷിജിറിനീഷ്,സെക്രട്ടറി ഡോ.ഫാത്തിമ നിസ്സാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാലക്കാട് നഗരസഭാ അധ്യക്ഷ. പ്രമീള ശശിധരന്‍ ഉല്‍ഘാടനം ചെയ്യും.ഡോ.മില്ലി ജെയിംസ് അധ്യക്ഷയാകും.ഡോ വി ജയകൃഷ്ണന്‍,ഡോ വിപിന്‍,ഡോ അന്‍വര്‍ അലി ,ദോ സുഭാഷ് മാധവന്‍ എന്നിവര്‍ സംസാരിക്കും .50 പേര്‍ക്ക് ഓറല്‍ കെയര്‍ കിറ്റ് ചടങ്ങില്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ശ്രീജ ശരത്തും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."