'ആത്മീയവേദികളാണ് ഇസ്‌ലാമിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നത് '
ദേശമംഗലം: ആത്മീയ മാര്‍ഗങ്ങളും അതിനുള്ള വേദികളുമാണ് ഇസ്‌ലാമിക പാരമ്പര്യത്തെ നിലനിര്‍ത്തുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം പറഞ്ഞു. ആത്മീയ നായകരെ ബഹുമാനിക്കാന്‍ മനുഷ്യസമൂഹം എന്നും മുന്‍പന്തിയില്‍ നിലകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ് ദേശമംഗലം യൂനിറ്റ് സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ അഞ്ചാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് അഹമ്മദ് കോയ തങ്ങള്‍ തലശ്ശേരി ആമുഖ പ്രാര്‍ഥന നടത്തി. യൂനിറ്റ് പ്രസിഡന്റ് കെ.എം ഹുസൈന്‍ അധ്യക്ഷനായി.
പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നസ്വീഹത്തിനും സമാപന ദുഅഃക്കും നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഷെഹീര്‍ ദേശമംഗലം ആമുഖ പ്രഭാഷണം നടത്തി.എസ്.എം.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എസ് മമ്മി, മേഖലാ ജനറല്‍ സെക്രട്ടറി സി.എം മുഹമ്മദ് കാസിം, വെസ്റ്റ് പല്ലൂര്‍ മഹല്ല് പ്രസിഡന്റ് പി.എം റഷീദ് മാസ്റ്റര്‍, ഖത്തീബ് സല്‍മാന്‍ ഉമ്മര്‍ യമാനി, ട്രഷര്‍ കെ. കുഞ്ഞി വാപ്പു എന്നിവര്‍ അതിഥികളായി പങ്കെടുത്തു.
ദേശമംഗലം ശാഖ മജ്‌ലിസുന്നൂര്‍ ആമീര്‍ കെ.എ ബാദുഷ അന്‍വരി, വെസ്റ്റ് പല്ലൂര്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസാ സദ്വര്‍ മുഅല്ലിമീന്‍ ഉമ്മര്‍ യമാനി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.എം അബ്ദുല്‍ സലാം എന്നിവര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് സെക്രട്ടറി കെ.എം ശുഹൈബ് ഏലാംകുളം ബാപ്പു മുസ്‌ലിയാര്‍ക്ക് ഉപഹാരം നല്‍കി.
മേഖലാ സെക്രട്ടറി കെ.ഇ ഇസ്മായില്‍, യൂനിറ്റ് ജോയിന്റ് സെക്രട്ടറി എസ്.വി അഷ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."