സിറിയ: അസദിനെ പുറത്താക്കുമെന്ന് അമേരിക്ക
വാഷിങ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരേ നിലപാട് കടുപ്പിച്ച് യു.എസ്. സിറിയയില്‍ രാഷ്ട്രീയ പരിഹാരം സാധ്യമല്ലെന്നും ഇറാന്‍ അനുകൂലിക്കുന്ന അസദിനെ പുറത്താക്കുകയാണു മുഖ്യലക്ഷ്യമെന്നും യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു.
നേരത്തെ സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിനു ശ്രമിക്കുമെന്നും അസദിനെ പുറത്താക്കല്‍ അജന്‍ഡയിലില്ലെന്നുമുള്ള പ്രസ്താവനയാണു നിക്കി തിരുത്തിയത്. ഐ.എസിനെ നേരിടുകയെന്നതും സിറിയയില്‍ യു.എസിന്റെ മുഖ്യ അജന്‍ഡയാണ്. സി.എന്‍.എന്നിന് അനുവദിച്ച അഭിമുഖത്തിലാണു നിക്കി നിലപാട് വ്യക്തമാക്കിയത്. സിറിയയില്‍ നിന്ന് ഇറാനിനെ പുറത്താക്കും. അസദിനെയും അതുപോലെ ചെയ്യും. ഐ.എസിനെ തകര്‍ക്കുക എന്നത് മുഖ്യ ഉത്തരവാദിത്തമാണ്. നിക്കി പറഞ്ഞു. അസദിന്റെ കീഴില്‍ സമാധാനമുള്ള സിറിയ ഉണ്ടാകില്ല. സിറിയയില്‍ 59 തോമാഹാക് മിസൈല്‍ അയച്ചത് നേട്ടമാണെന്ന് നിക്കി പറഞ്ഞു.
രാസായുധ ആക്രമണത്തിലൂടെ അസദ് സാധാരണക്കാരെയും കുട്ടികളെയും കൊലപ്പെടുത്തുകയാണ്.
യു.എസ് ആക്രമണത്തെ സിറിയന്‍ സൈന്യം മണ്ടത്തരമെന്നും ഉത്തരവാദിത്തമില്ലാത്തതെന്നും വിശേഷിപ്പിക്കുമ്പോഴാണ് നിക്കിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."