ട്രംപ് വിയര്‍ക്കുന്നു; കടുത്ത വിമര്‍ശനവുമായി ഒബാമയും
വാഷിങ്ടണ്‍: അമേരിക്കയില്‍ മറ്റു രാജ്യങ്ങളിലേതിനേക്കാള്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നതിനു കാരണമായത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലതിരിഞ്ഞ നയങ്ങളാണെന്ന വിമര്‍ശനം ശക്തിപ്പെടുന്നു. നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ട്രംപിന് കനത്ത വെല്ലുവിളിയുയര്‍ത്തിയാണ് വിമര്‍ശനങ്ങള്‍ ശക്തമാകുന്നത്.
ഏറ്റവുമൊടുവില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ട്രംപിന്റെ നിലപാടുകളെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മുന്‍ വൈസ് പ്രസിഡന്റ് ജോ ബിഡനും നേരത്തെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ വിവിധ പ്രശ്‌നങ്ങളും സ്വജനപക്ഷപാതവും കഴിവില്ലായ്മയുമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ാെബാമയുടെ വിമര്‍ശനം. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ട്രംപ് സ്വീകരിച്ച നിലപാടുകളെ സമ്പൂര്‍ണ ദുരന്തമെന്നാണ് ഒബാമ വിശേഷിപ്പിച്ചത്.
ഒബാമയ്‌ക്കെതിരേ വിവിധ സന്ദര്‍ഭങ്ങളില്‍ ട്രംപ് വിമര്‍ശനമുന്നയിക്കാറുണ്ടെങ്കിലും മറുപടിയുമായി അദ്ദേഹം എത്താറില്ല. എന്നാല്‍, കൊവിഡ് വിഷയത്തില്‍ ശക്തമായ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത് ട്രംപിന് തിരിച്ചടിയായിരിക്കുകയാണ്.
നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരേ ഒബാമ പ്രചാരണത്തിനിറങ്ങുമെന്നാണ് വ്യക്തമാകുന്നത്.
കൊവിഡിന്റെ വ്യാപനത്തെക്കുറിച്ച് നേരത്തെ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഡൊണാള്‍ഡ് ട്രംപ് അവഗണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെയാണ് കൊവിഡ് വിഷയത്തില്‍ ചൈനയെ കുറ്റപ്പെടുത്തിയും ലോകാരോഗ്യ സംഘടനയെ വിമര്‍ശിച്ചും സംഘടനയ്ക്കുള്ള ഫണ്ട് നിര്‍ത്തിവച്ചും ട്രംപ് രംഗത്തെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."