ബഹ്‌റൈന്‍- സഊദി കോസ്‌വേയില്‍ വാഹനാപകടം; രണ്ടു പേര്‍ മരിച്ചു
മനാമ: ബഹ്‌റൈന്‍- സഊദി രാഷ്ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടല്‍ പാലമായ കിങ് ഫഹദ് കോസ്‌വേയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരണപ്പെടുകയും രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
മരണപ്പെട്ടവരുടെ പേരുവിവരങ്ങളോ കൂടുതല്‍ വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. ബുധനാഴ്ച കാലത്ത് ബഹ്‌റൈനില്‍ നിന്നു സഊദിയിലേക്ക് പുറപ്പെട്ട കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും സംഭവ സ്ഥലത്ത് വച്ച് കത്തിയമര്‍ന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."