HOME
DETAILS
MAL
ഷാജഹാനോട് മാപ്പു പറഞ്ഞ് ജയില്‍ മോചിതനാക്കണം- ഉമ്മന്‍ ചാണ്ടി
backup
April 10 2017 | 06:04 AM
തിരുവനന്തപുരം: കെ.എം.ഷാജഹാനോട് മാപ്പു പറഞ്ഞ് ജയില്‍ മോചിതനാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരിക്കലും നീതികരിക്കാനാവത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഷാജഹാന്റെ അമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ്ണുവിന്റെ ബന്ധുക്കളോടൊപ്പം എത്തിയ ഷാജഹാനെ ഗൂഢാലോചന ഇല്ലെന്ന് തെളിഞ്ഞിട്ടും വിട്ടയക്കാഞ്ഞത് മനുഷ്യാവകാശ പ്രശ്നമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൂഢാലോചന ഇല്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. എല്ലെങ്കിലും എന്തിനു വേണ്ടിയാണ് ഗൂഢാലോചന- ഉമ്മന്‍ ചാണ്ടി ചോദിച്ചു.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം അവസാനിച്ചെങ്കിലും ഇത് സര്‍ക്കാരിനു വൈകിവന്ന വിവേകമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."