യോഗാ ദിനാചരണം: സമൂഹ യോഗാ പരിശീലനവും യുവജന കണ്‍വന്‍ഷനും നടത്തി
മലപ്പുറം: രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ സമൂഹ യോഗാ പരിശീലനവും ജില്ലാ യുവജന കണ്‍വന്‍ഷനും നടത്തി. ജില്ലാ കലക്ടര്‍ അമിത് മിണ ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. ജില്ലാ കലക്ടും അതിഥികളും യോഗാ പരിശീലനത്തില്‍ പങ്കാളികളായി. ഇന്‍സ്ട്രക്ടര്‍മാരായ പി. മോഹന്‍ദാസ്, മിനി എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി. വിവിധ ക്ലബ് പ്രവര്‍ത്തകര്‍ക്കൊപ്പം മലപ്പുറം ഗവ. കോളജ്, ഗവ. വനിതാ കോളജ്, മേല്‍മുറി പ്രിയദര്‍ശിനി കോളജ്, കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും പങ്കെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, യൂത്ത് കോഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ്, വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, റിട്ട. ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.വി സത്യനാഥന്‍, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.വി ജ്യോതിഷ്, നാഷനല്‍ സര്‍വിസ് സ്‌കീം പ്രോഗ്രാം ഓഫിസര്‍ മൊയ്തീന്‍ കുട്ടി കെ. കല്ലറ, കെ.പി.എ ഹസീന, ടി. കൃഷ്ണപ്രിയ, പി.കെ നാരായണന്‍ മാസ്റ്റര്‍, പി. അസ്മാബി സംസാരിച്ചു. ആയുര്‍വേദ വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ നടത്തിയ യോഗാ ദിനാചരണം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."