HOME
DETAILS
MAL
വിമാനത്താവളം: സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു
backup
March 07 2019 | 01:03 AM
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനത്താവളവും ആസ്തികളും സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് പൊതുതാല്പര്യത്തിനു വിരുദ്ധവും എയര്‍പോര്‍ട്ട് അതോറിറ്റിയും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനു നല്കിയ ഉറപ്പുകളുടെ ലംഘനവുമാണ് വിമാനത്താവള കൈമാറ്റമെന്നു ഹരജിയില്‍ പറയുന്നു. വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഭൂമി വിമാനത്താവളത്തിലെ സര്‍ക്കാര്‍ വിഹിതമായി കണക്കാക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ഉറപ്പ് നല്‍കിയിരുന്നു. പ്രത്യേക കമ്പനി രൂപീകരിക്കുമ്പോള്‍ സര്‍ക്കാരിനെ പരിഗണിക്കുമെന്നും സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്തേ തീരുമാനമെടുക്കൂവെന്നുമുള്ള ഉറപ്പ് ലംഘിക്കുന്നതായും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."