മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന് പാകിസ്താനില്‍ വധശിക്ഷ
ഇസ്‌ലാമാബാദ്: മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന് പാകിസ്താനില്‍ വധശിക്ഷ. കുല്‍ഭൂഷണ്‍ ജാധവിനാണ് പാകിസ്താന്‍ മിലിട്ടറി കോടതി വധശിക്ഷ വിധിച്ചത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ചാരക്കേസില്‍ കുല്‍ഭൂഷണ്‍ പാകിസ്താന്റെ പിടിയിലായത്. രാജ്യത്തിനെതിരെ യുദ്ധത്തിനൊരുങ്ങിയെന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
വിഘടനവാദം നടക്കുന്ന ബലൂചിസ്ഥാനില്‍ കലാപം ഉണ്ടാക്കുന്നതിനു വേണ്ടി ഇന്ത്യ തന്ത്രം മെനഞ്ഞുവെന്ന് പറയുന്ന രീതിയിലുള്ള കുറ്റസമ്മത വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് ശിക്ഷാവിധി അറിയിച്ചു കൊണ്ടുള്ള പ്രസ്താവന വരുന്നത്.
Indian R&AW agent #Kalbushan awarded death sentence through FGCM by Pakistan Army for espionage and sabotage activities against Pakistan. pic.twitter.com/ltRPbfO30V
— Maj Gen Asif Ghafoor (@OfficialDGISPR) April 10, 2017
മുന്‍ നാവിക ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍ സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
2013 ല്‍ ഇന്ത്യന്‍ നേവിയില്‍ വിരമിച്ച കുല്‍ഭൂഷണ്‍ പിന്നീട് ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങി (റോ) ന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയാണെന്നുമാണ് പാകിസ്താന്‍ ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഇന്ത്യ പൂര്‍ണമായും നിരാകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."