HOME
DETAILS
MAL
മാക്കൂട്ടം- പെരുമ്പാടി റോഡ് പുനര്‍നിര്‍മിക്കും: കുമാരസ്വാമി
backup
June 22 2018 | 17:06 PM
കണ്ണൂര്‍: കേരളത്തെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന കണ്ണൂര്‍ മാക്കൂട്ടം പെരുമ്പാടി- മൈസൂര്‍ പാത യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.
കനത്ത മഴയില്‍ റോഡ് പലഭാഗത്തും തകരാറിലായതിനെ തുടര്‍ന്ന് പെരുമ്പാടി-മാക്കൂട്ടം റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് അടിയന്തരമായി റോഡ് റിപ്പയര്‍ ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."