വെടിവെപ്പ്: വയനാട്ടില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി.പി ജലീലെന്ന് റിപ്പോര്‍ട്ട്
വൈത്തിരി: വയനാട്ടില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. മാവോയിസ്റ്റ് നേതാവ് മലപ്പുറം സ്വദേശി സി.പി ജലീലാണ് കൊല്ലപ്പെട്ടത്.
വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്താണ് വെടിവയ്പ്പ് നടന്നത്. ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ബുധനാഴ്ച രാത്രി രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച വെടിവയ്പ്പ് വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. അവസാനമായി വെടിയൊച്ച കേട്ടത് നാലരയോ
ടെയാണെന്ന് നാട്ടുകാര്‍ പറയുന്നു.
റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റ് സംഘം ഉടമയോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതേസമയം റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന പൊലിസുകാര്‍ ഇവരെ തിരിച്ചറിയുകയും തണ്ടര്‍ ബോള്‍ട്ട് സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു.
സ്ഥലത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് വയനാട് ഭാഗത്തേക്കുള്ള ഗതാഗതം പൊലിസ് തടഞ്ഞു. പ്രദേശത്തുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. പ്രദേശവാസികളോട് വീടിന്റെ പുറത്തിറങ്ങരുതെന്ന് പൊലിസ് കര്‍ശന നിര്‍ദേശം കൊടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."