മോദിക്കാലത്ത് യുവാക്കളുടെ തൊഴില്‍, കര്‍ഷകരുടെ പണം, റഫാല്‍ രേഖകള്‍ എല്ലാം അപ്രത്യക്ഷമാവുന്നു- പരിഹസിച്ച് രാഹുല്‍
ന്യൂഡല്‍ഹി: റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയെ പരിഹസിച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വാര്‍ത്താ സമ്മേളനം.
' രാജ്യത്ത് അപ്രത്യക്ഷമാവുകയാണ്. കര്‍ഷകന്റെ പണവും യുവാക്കളുടെ തൊഴിലും ഒടുവില്‍ റഫാലിന്റെ രേഖകളും കാണാതായി'- കഴിഞ്ഞ ദിവസം സുപ്രിം കോടതിയിലെ കേന്ദ്രത്തിന്റെ വാദത്തെ കളിയാക്കി അദ്ദേഹം പറഞ്ഞു.
റഫാലില്‍ മോദിക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരപരാധിയാണെങ്കില്‍ എന്തു കൊണ്ടാണ് മോദി അന്വേഷണത്തിന് തയ്യാറാവാത്തതെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി സമാന്തര ചര്‍ച്ച നടത്തിയെന്ന് ഫയലില്‍ പറയുന്നുണ്ട്. അതിനെക്കുറിച്ച് അന്വേഷണം നടത്തട്ടെ. താന്‍ പറയുന്നതല്ല. സര്‍ക്കാറിന്റെ രേഖകളില്‍ ഇതെല്ലാം വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെയൊക്കെ ചേദ്യം ചെയ്യണോ ചോദ്യം ചെയ്യാം. എന്നാല്‍ പ്രധാനമന്ത്രിയേയും ചോദ്യം ചെയ്യണം. മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
പ്രധാന രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞാല്‍ രേഖകള്‍ ശരിയാണെന്നാണ് അര്‍ഥം. അനില്‍ അംബാനിക്കായി മോദി അനധികൃതമായി ഇടപ്പെട്ടുവെന്നാണ് രേഖയെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നവരുള്‍പ്പെടെ എല്ലാവര്‍ക്കുമെതിരെ രാജ്യത്ത് ക്രിമിനല്‍ അന്വേഷണം നടത്താം. പിന്നെന്തു കൊണ്ട് പ്രധാനമന്ത്രിക്കെതിരെ അനേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്രമോദി റഫാല്‍ കരാര്‍ വൈകിപ്പിച്ചു. ഇടപാടില്‍ 30,000 കോടിയുടെ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."