HOME
DETAILS
MAL
ബംഗ്ലാദേശ് സര്‍ക്കാരിന് തന്നെക്കുറിച്ച് തെറ്റിദ്ധാരണയില്ലെന്ന് സാക്കിര്‍ നായിക്
backup
July 10 2016 | 06:07 AM
മുംബൈ: താന്‍ തീവ്രവാദികള്‍ക്ക് പ്രചോദനമായെന്ന് ബംഗ്ലാദേശ് സര്‍ക്കാറിന് വാദമില്ലെന്ന് ഡോ.സാക്കിര്‍ നായിക്. ബംഗ്ലാദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ടവരോട് താന്‍ സംസാരിച്ചുവെന്നും അവരാരും ഇത്തരത്തിലുള്ള പ്രചാരണത്തില്‍ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞതായി സാക്കിര്‍ നായിക് പറഞ്ഞു. അക്രമി തന്നെ ഉദ്ദരിച്ചുവെന്ന് പറയുന്നത് മറ്റൊരു വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്നെ ശ്രവിക്കുന്നവരുണ്ട്. ബംഗ്ലാദേശ് ജനതയുടെ പകുതിയിലേറെപ്പേര്‍ ഇത്തരത്തിലുള്ളവരാണ്. എന്നാല്‍ നിരപരാധികളെ വധിക്കാന്‍ താന്‍ പ്രചോദനം ചെയ്തുവെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും നായിക്ക് പുറത്തിറക്കിയ വീഡിയോയില്‍ വെളിപ്പെടുത്തി. തന്നെ വിവിധ രാജ്യങ്ങള്‍ വിലക്കിയെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."