HOME
DETAILS

ഇത് എങ്ങനെ നടന്നു, എന്തു കാരണം കൊണ്ട് നടന്നു, എല്ലാം എനിക്കറിയണം-കൊല്ലപ്പെട്ട സന്യസ്ത വിദ്യാര്‍ഥിനിയുടെ അമ്മ

  
backup
May 12 2020 | 09:05 AM

murder-or-suioide-in-death-of-gorl-2020

 

തിരുവല്ല: സന്യസ്ത വിദ്യാര്‍ഥിനി കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഞങ്ങള്‍ ഇപ്പോള്‍ പരാതി നല്‍കിയിട്ടില്ലെന്നും ഞങ്ങള്‍ക്ക് വേണ്ടപെട്ടവര്‍ പരാതി കൊടുത്തിട്ടുണ്ടെന്നും മാതാവ് കൊച്ചുമോള്‍ സുപ്രഭാതത്തോട് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ പരാതി കൊടുക്കാനുള്ള അവസ്ഥയിലില്ല, അന്വേഷണവും കാര്യങ്ങളും എങ്ങനെയാണ് നടക്കുന്നത് എന്ന് ഞങ്ങള്‍ നോക്കുന്നുണ്ട്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കും. എന്റെ കുഞ്ഞ് മരിച്ചു എന്നത് സത്യം.

എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ എന്റൈ കുഞ്ഞിനെ കുറിച്ച പല ഇല്ലാത്ത കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഒരോ ദിവസവും ഇല്ലാത്ത പല കാര്യങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത്. ചങ്ക് പൊട്ടുന്ന രീതിയിലാണ് പല പ്രചാരണങ്ങളും നടക്കുന്നത്. വസ്ത്രമില്ലെന്നും കൊന്നു തള്ളിയതാണെന്നുമുള്ള പ്രചാരണം ഞങ്ങളെ വിഷമിപ്പിക്കുന്നുണ്ട്. ചില ദുഷ്ടമനസ്സുകളാണ് ഇതിനു പിന്നില്‍. ഞങ്ങള്‍ മാനസാന്തരപ്പെട്ടു വരുമ്പോള്‍ ഇത്തരം പ്രചാരണങ്ങള്‍ ഭ്രാന്തുപിടിപ്പിക്കുന്നു. 21 വയസു വരെ അവരെ വളര്‍ത്തിയ എന്നോടാണിത് ഇതെല്ലാം പറയുന്നതെന്നും കൊച്ചു മോള്‍ പറയുന്നു. എല്ലാവരും പറയുന്നു, അന്വേഷിക്കണം, എന്നാല്‍ അന്വേഷിക്കാന്‍ ആര്‍ക്കായാലും സമയം നല്‍കണമെല്ലോ- കുഞ്ഞിമോള്‍ ചോദിച്ചു. മരിക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്നെ അവള്‍ വിളിച്ചിരുന്നുവെന്നും അവള്‍ അവസാനമായി വന്നത് 10 മാസങ്ങള്‍ക്ക് മുന്നെയാണെന്നും മാതാവ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് മരണത്തില്‍ സംശയമുണ്ടെന്നാണ് സൂചന. പരാതിയോ സംശയമോ ഇല്ലെന്ന നിലപാടിലായിരുന്നു കുടുംബം ആദ്യം. എന്നാല്‍ സംശയമുള്ള കാര്യം അടുത്ത ബന്ധുക്കളോടും മറ്റും ഇവര്‍ സൂചിപ്പിച്ചിട്ടുണ്ടത്രേ. പൊലിസിന്റെ അന്തിമ നിഗമനം എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് കുടുംബം. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ ദിവ്യയുടെ പിതാവ് ജോണ്‍ ഫിലിപ്പോസ് ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. ദിവ്യയുടെ ഏഴാം ചരമ ദിനം കഴിഞ്ഞ് എന്തെങ്കിലും പ്രതികരണം കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും സൂചനയുണ്ട്. കുടുംബം പരാതിയുമായി മുന്നോട്ടു പോയില്ലെങ്കില്‍ നാട്ടുകാര്‍ വിശദാന്വേഷണം ആവശ്യപ്പെടും. ഇതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനും നീക്കമുണ്ടത്രേ. ഈ സാഹചര്യത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ നിഗമനത്തില്‍ എത്തൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സി.ഐ പി.എസ് വിനോദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  12 hours ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  14 hours ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  14 hours ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  14 hours ago
No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  14 hours ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  15 hours ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  15 hours ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  16 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  16 hours ago