HOME
DETAILS

ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പൊലിസില്‍ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍

  
Web Desk
May 15 2025 | 06:05 AM

Forest Department Officials File Police Complaint Against MLA Jinesh Kumar in Pathanamthitta

പത്തനംതിട്ട: കോന്നി എംഎല്‍എ ജനീഷ് കുമാറിനെതിരെ പൊലിസില്‍ പരാതി നല്‍കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച വൈകിട്ട് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയ എംഎല്‍എ ജനീഷ് കുമാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുകയും, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കി കൊണ്ടു പോകുകയുമായിരുന്നു. സംഭവത്തില്‍ ജോലി തടസപ്പെടുത്തിയെന്നടക്കം ആരോപിച്ച് മൂന്ന് പരാതികളാണ് നല്‍കിയിരിക്കുന്നത്.

പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ആണ് എംഎല്‍എ മോചിപ്പിച്ചത്. റേഞ്ച് ഓഫിസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് എംഎല്‍എ മോശമായി സംസാരിച്ചതായും ആക്ഷേപമുണ്ട്. സംഭവത്തില്‍ വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ അന്യായമായി കസ്റ്റഡിയില്‍ വെച്ചതാണ് ചോദ്യം ചെയ്തതെന്ന് എംഎല്‍എ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചത് നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ്. നാടിനു വേണ്ടി ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും, തല പോയാലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും എംഎല്‍എ പറഞ്ഞു. ഇതുവരെ 11 പേരെയാണ് കാട്ടാന ചരിഞ്ഞ വിഷയത്തില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Forest department officials in Pathanamthitta have lodged a police complaint against Konni MLA Jinesh Kumar, accusing him of obstruction of duty, intimidation, and using abusive language. The incident occurred when the MLA allegedly intervened to release a detained excavator driver from custody. Officials claim the MLA threatened staff at the Padem Forest Station. 

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്

National
  •  2 days ago
No Image

യുഎഇയിലെ സ്‌കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'

uae
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ

International
  •  2 days ago
No Image

ഭർത്താവ് വാങ്ങിയ കടം തിരിച്ചടക്കാനായില്ല; ഭാര്യയെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

National
  •  2 days ago
No Image

ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍

oman
  •  2 days ago
No Image

പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്‌

uae
  •  2 days ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)

organization
  •  2 days ago
No Image

ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ 

International
  •  2 days ago
No Image

അവർ എന്നെ നരകത്തിലേക്ക് അയച്ചു; സ്കൂളിൽ ചേർത്തത് ചോദ്യം ചെയ്ത് 14-കാരൻ കോടതിയിൽ; അനുകൂല വിധി

International
  •  2 days ago
No Image

അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ് | UAE Weather Updates

uae
  •  2 days ago