HOME
DETAILS

'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

  
Web Desk
May 15, 2025 | 7:03 AM

Supreme Court Slams BJP Minister for Hate Remark Against Colonel Sophia Qureshi

ഭുവനേശ്വര്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി മന്ത്രിക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. 
'ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്തുതരം പ്രസ്താവനകളാണ് നടത്തുന്നത്? ഒരു മന്ത്രി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമാണോ?' കോടതി ചോദിച്ചു. 

'ഭീകരവാദികളുടെ സഹോദരി' എന്നാണ് സോഫിയ ഖുറേഷിയെ കുറിച്ച് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി കുന്‍വര്‍ വിജയ് ഷാ നടത്തിയ പരാമര്‍ശം. ഇന്‍ഡോറില്‍ നടന്ന പരിപാടിയിലായിരുന്നു വിജയ് ഷായുടെ പരോക്ഷ അധിക്ഷേപം. 'ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെയും, പെണ്‍മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവര്‍ക്ക് മറുപടി നല്‍കാന്‍ ഞങ്ങള്‍ അവരുടെ സ്വന്തം സഹോദരിയെ അയച്ചു' ഇതായിരുന്നു മന്ത്രി പറഞ്ഞത്.

വിവാദങ്ങള്‍ക്ക് പിന്നാലെ മന്ത്രി മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു.  പ്രതിഷേധവും വിമര്‍ശനവും ശക്തമായതിന് പിന്നാലെയാണ് ഷാ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. താന്‍ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ഒരു ആവേശത്തില്‍ പറഞ്ഞ് പോയതാണെന്നുമായിരുന്നു മന്ത്രിയുടെ ഏറ്റുപറച്ചില്‍.

'കേണല്‍ സോഫിയ ഖുറേഷി എനിക്ക് എന്റെ യഥാര്‍ത്ഥ സഹോദരിയേക്കാള്‍ വലുതാണ്. പാകിസ്ഥാനോട് പ്രതികാരം ചെയ്തവളാണ്... ആരെയെങ്കിലും വിഷമിപ്പിക്കണം എന്ന ഉദ്ദേശത്തോടെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ആവേശത്തില്‍ എന്തോ പറഞ്ഞു പോയതാണ്. ഇത് ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ ക്ഷമ ചോദിക്കുന്നു. അവരോട് ഒരു വട്ടമല്ല പത്തുവട്ടം മാപ്പ് ചോദിക്കാന്‍ തയ്യാറാണ്' മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് രാജ്യത്തോട് വിശദീകരിച്ച രണ്ട് വനിത സൈനികരില്‍ ഒരാളാണ് കേണല്‍ സോഫിയ ഖുറേഷി. ഇന്ത്യന്‍ സേനയിലെ പെണ്‍കരുത്തിന്റെ മുഖമായാണ് കരസേന കമാന്‍ഡറെ രാജ്യം കാണുന്നത്.

 

The Supreme Court criticized BJP minister Kunwar Vijay Shah for his derogatory remarks against Indian Army officer Colonel Sophia Qureshi, calling her "sister of terrorists." The minister later issued a public apology, stating his words were said in a moment of emotion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  3 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  3 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  3 days ago
No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  3 days ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  3 days ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  3 days ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  3 days ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  3 days ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  3 days ago