HOME
DETAILS

ആണ്‍സുഹൃത്തിനോട് സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് പത്തുവയസ്സുകാരനെ ചായപാത്രം കൊണ്ട് ക്രൂരമായി പൊള്ളിച്ചു; അമ്മ കാമുകനൊപ്പം ഒളിച്ചോടി

  
May 15 2025 | 13:05 PM

Mother Burns 10-Year-Old Son with Teapot Elopes with Boyfriend in Kerala

കാസർകോട്:പത്തുവയസ്സുകാരൻ ഫോണിൽ സംസാരിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് വയറിൽ ചായപാത്രം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തു. കാസർകോട് കീക്കാനം വില്ലേജിലെ യുവതിയാണ് അക്രമത്തിന്‍റെ പിന്നിൽ. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏപ്രിൽ 28-ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ക്രൂരത നടന്നത്. കള്ളാർ സ്വദേശിയായ യുവാവുമായി യുവതിക്ക് ദിവസവും വീഡിയോ കോളിലും ഫോണിലുമായുള്ള ബന്ധമുണ്ടായിരുന്നു. മകൻ പലവട്ടം ഇത്തരത്തിലുള്ള സംഭാഷണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി അവഗണിക്കുകയായിരുന്നു. കുട്ടി കാര്യങ്ങൾ അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതാണ് യുവതിയെ പ്രകോപിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

അന്നേ ദിവസം യുവതി സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നത് മകൻ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് യുവതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ചൂടുള്ള ചായപാത്രം എടുത്ത് പിഞ്ചു കുട്ടിയുടെ വയറിൽ പൊള്ളിക്കുകയായിരുന്നു. തുടർന്നും കുട്ടിയെ ഭീഷണിപ്പെടുത്തി വിവരം പുറത്തുപറയരുതെന്ന് സമ്മർദ്ദം ചെലുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ യുവതി തന്റെ രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം ഒളിച്ചോടുകയും ചെയ്തു. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന് അടിസ്ഥാനമാക്കി ഭാര്യയ്‌ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ നില അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.അന്വേഷണം തുടരുകയാണെന്നും, കുട്ടിയുടെ സംരക്ഷണത്തിനായി അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നതായും പൊലീസ് അറിയിച്ചു.

A 10-year-old boy in Kasaragod, Kerala, was brutally burned on the stomach with a hot teapot by his mother after he questioned her frequent video calls with her boyfriend. The incident occurred on April 28. Following the assault, the mother fled with her boyfriend, abandoning her husband and two children. Police have registered a case and launched an investigation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  3 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  3 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  3 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  3 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  3 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  3 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  3 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  3 days ago