കുന്നത്താന്‍ കമ്പനി ഉടമയെയും ജീവനക്കാരെയും മര്‍ദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന്
മൂവാറ്റുപുഴ: മുളവൂര്‍ കുന്നത്താന്‍ ചിപ്സ് ബോര്‍ഡ് കമ്പനി ഉടമയെയും ജീവനക്കാരെയും മര്‍ദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് പ്ലൈവുഡ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ നീതി ആവശ്യപ്പെട്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സമരത്തിന്റെ മുന്നോടിയായി ബൂധാഴ്ച വൈകിട്ട് പ്രദേശത്ത് പ്രതിഷേധ യോഗം ചേരുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്പനി ഉടമ കുന്നത്താന്‍ കോയാന് , ജീവനക്കാരായ ഷെമീര്‍, ജിഷാദ്, സുബിന് എന്നിവരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും തുടര്‍ന്ന് പരുക്കേറ്റ ജീവനക്കാരെയും ആശുപത്രി അത്യാഹിത വിഭാഗത്തില്‍വച്ച് വീണ്ടണ്ടും അക്രമിക്കുകയും ചെയ്ത പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. കൗണ്ടര്‍ കേസ് ഉണ്ടണ്ടാക്കുന്നതിന് സംഭവദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതികളെ പരുക്കുകളൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ഡിസ്ചാര്‍ജ് ചെയ്യാതെ ഡോക്ടര്‍മാര്‍ സംരക്ഷിക്കുകയാണെന്നും അസോസിയേഷന് ആരോപിച്ചു.
പ്രശനപരിഹാരമുണ്ടണ്ടായില്ലെങ്കില് ജില്ലയില്‍ പ്ലൈവുഡ് കമ്പനികള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള സമരം ആരംഭിക്കുമെന്നും മുജീബ് റഹ്മാന് പറഞ്ഞു. കുന്നത്താന്‍ ചിപ്സ് ബോര്‍ഡ് കമ്പനി ഡയറക്ടര്‍മാരായ കെ.എം ഇബ്രാഹിം, സിദ്ദീഖ്, ഹംസ, അബ്ബാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."