സംസ്ഥാന ഐ.ടി നയം ജില്ലാതല ശില്പശാല ഇന്ന്
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഐ.ടി നയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും അഭിപ്രായ രൂപീകരണം നടത്തുന്നതിന്റെ ഭാഗമായി ഇന്ന് വയനാട് ഗവ.എഞ്ചിനിയറിങ് കോളജില്‍ ജില്ലാതല ശില്പശാല നടക്കും. സംസ്ഥാന ഐ.ടി.മിഷന് കീഴിലെ അക്ഷയ പ്രൊജക്ട്, ജില്ലാ ഇ-ഗവേണന്‍സ് കമ്മിറ്റി, വികാസ് പീഡിയ, വയനാട് ഗവ. എഞ്ചിനിയറിങ് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
രാവിലെ 10ന് ഗവ. എഞ്ചിനിയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.സജിത്തിന്റെ അധ്യക്ഷതയില്‍ മാനന്തവാടി എം.എല്‍.എ. ഒ.ആര്.കേളു പരിപാടി ഉദ്ഘാടനം ചെയ്യും. ഇ-ഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രൊജക്ട് മാനേജര്‍ ജെറിന് സി.ബോബന്, ഡിസ്ട്രിക്ട് ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ സൈമണ്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫിസര്‍ ആബിദ് തറവട്ടത്ത് സംസാരിക്കും.
ഇലക്ട്രോണിക് ഗവേണന്‍സ് പോളിസ് എന്ന വിഷയത്തില്‍ എന്‍.ഐ.സി.വയനാട് ഓഫിസര്‍ സൈമണ്‍, സൈബര്‍ സുരക്ഷ മാനദണ്ഡങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ സൈബര്‍ സെല്ലിലെ ജിജിമോള്‍, അക്ഷയ പ്രൊജക്ടിനെകുറിച്ച് അസി.കോര്‍ഡിനേറ്റര്‍ ശ്രീലത, വിവരസാങ്കേതികാധിഷ്ഠിത സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ അക്ഷയ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ് സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."