അവസാനം ബ്രസീല്‍...
സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്: അവസാന നിമിഷം വരെ ബ്രസീലിന്റെ നെഞ്ചിടിപ്പ് കൂട്ടിയ മത്സരത്തില്‍ കോസ്റ്റ റിക്കക്കെതിരേ രണ്ട് ഗോള്‍ ജയം. 90 മിനുട്ട് വരെ ഗോള്‍ രഹിത സമനിലയിലായിരുന്ന മത്സരത്തില്‍ രണ്ടു ഗോളും പിറന്നത് ഇഞ്ചുറി ടൈമിലായിരുന്നു. പല സമയത്തും ബ്രസീലും കീലര്‍ നവാസും തമ്മിലായിരുന്നു മത്സരം. കളിയിലുടനീളം കോസ്റ്റ റിക്കയുടെ ബോക്‌സിലായിരുന്നു പന്ത്. ചുരുക്കം സമയം മാത്രമാണ് ബ്രസീല്‍ ബോക്‌സിലേക്ക് പന്തെത്തിയത്. ഇതു കാരണം ബ്രസീല്‍ കീപ്പര്‍ അലിസണ് കളിയില്‍ യാതൊരു റോളുമില്ലെന്ന് തോന്നിപ്പിക്കുന്ന കളിയായിരുന്നു ബ്രസീല്‍ പുറത്തെടുത്ത്. ഇടക്കെപ്പോഴോ കോസ്റ്റ റിക്കക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
90 മിനുട്ടും ബ്രസീലിനെ പ്രതിരോധിച്ച് നിന്ന കോസ്റ്റ റിക്കക്ക് 91-ാം മിനുട്ടിലായിരുന്നു അടിതെറ്റിയത്. ഒരു ഗോള്‍ വീണതോടെ കോസ്റ്ററിക്കയുടെ പ്രതിരോധത്തിന്റെ ശക്തി ചോര്‍ന്നു. ഈ ദൗര്‍ബല്യം മുതലെടുത്തായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. ആദ്യ ഗോള്‍ വീണതോടെ തന്നെ ഇനി മത്സരത്തിലേക്കൊരു തിരിച്ചുവരവില്ലെന്ന് തോന്നിയതുകൊണ്ടാവാം രണ്ടാം ഗോളിന് കോസ്റ്റ റിക്ക കാര്യമായി പ്രതിരോധിക്കാതിരുന്നത്.
എങ്ങനെ ശ്രമിച്ചിട്ടും ഗോള്‍ പിറക്കാതായതോടെ ബ്രസീല്‍ സമ്മര്‍ദത്തിലായി. ഈ സമയത്ത് ഗോള്‍ നേടാന്‍ ഒത്തുവന്ന അവസരം നെയ്മര്‍ പാഴാക്കി. പന്ത് പോസ്റ്റിലേക്ക് ട്രൈ ചെയ്യാതെ കോസ്റ്റ റിക്കന്‍ ബോക്‌സില്‍ വീണതായി അഭിനയിച്ചു വാര്‍ റിവ്യൂവിന് നല്‍കി. എന്നാല്‍ റിവ്യൂവില്‍ പെനാല്‍റ്റി നിഷേധിച്ചതോടെ കള്ളച്ചിരിയുമായി നെയ്മര്‍ പിന്മാറി. മികച്ചൊരു ടീം ഗെയിമില്‍ നിന്നായിരുന്നു ബ്രസീലിന്റെ ഗോള്‍ പിറന്നത്. അവസാനം വരെയും പൊരുതി നോക്കാനുള്ള ഊര്‍ജമായിരുന്നു ബ്രസീലിന്റെ കരുത്ത്. ആദ്യ ഗോള്‍ പിറന്നതോടെ തിരിച്ചു കിട്ടിയ ആത്മിവിശ്വാസത്തില്‍ നിന്ന് പിറന്നതായിരുന്നു രണ്ടാം ഗോള്‍.
മാഴ്‌സലോക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും കുട്ടീഞ്ഞോ, നെയ്മര്‍, പൗളീഞ്ഞോ, ഫെര്‍മിഞ്ഞോ, വില്യന്‍ എന്നിവര്‍ നവാസിനെ ശ്വാസം വിടാന്‍ പോലും അനുവദിച്ചില്ല. താരങ്ങളെല്ലാം സ്വന്തം ബോക്‌സില്‍ പ്രതിരോധത്തിന് വന്നതോടെ കൗണ്ടര്‍ അറ്റാക്കിന് പോലും കോസ്റ്റ റിക്കക്ക് കഴിയാതെ പോയി. ആദ്യ ഗോള്‍ വീണതിന് ശേഷം ബ്രസീല്‍ ബാക്കിയുള്ള അഞ്ചു മിനുട്ടും കോസ്റ്ററിക്കന്‍ കളത്തിലായിരുന്നു. ഇതായിരുന്നു രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഗ്രൂപ്പ് ഇയില്‍ നാലു പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്.
എന്നാലും ആശ്വസിക്കാനായിട്ടില്ല. സെര്‍ബിയക്കെതിരേ സ്വിറ്റ്‌സര്‍ലന്റ് ജയിച്ചാല്‍ ബ്രസീലിന് വെല്ലുവിളിയാകും. സ്വിറ്റ്‌സര്‍ലന്റിന് സമനിലയാണ് ലഭിക്കുന്നതെങ്കില്‍ ബ്രസീലിനും സെര്‍ബിയക്കും തുല്യ പോയിന്റ് വരും. ഈ സാഹചര്യത്തില്‍ ഗോള്‍ ശരാശരി പരിഗണിക്കും. ബ്രസീലിന്റെ രണ്ടാം ഗോള്‍ ഈ തീരുമാനത്തില്‍ നിര്‍ണായകമാകും.
ഗോള്‍ വന്ന വഴി
- 91-ാം മിനുട്ടില്‍ ബോക്‌സിന്റെ ഇടത് മൂലയില്‍ നിന്ന് മാഴ്‌സലോ ഉയര്‍ത്തി അടിച്ച പന്ത് ഫിര്‍മിനോ ഹെഡ് ചെയ്ത് പോസ്റ്റിന്റെ മധ്യത്തിലേക്കെത്തിച്ചു. ജീസസ് പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഓടിയെത്തിയ കുട്ടീഞ്ഞോ പന്ത് വലയിലെത്തിച്ചു.
2. 97-ാം വലതു വിങ്ങില്‍ കൂടി പന്തുമായി ഒറ്റക്ക് മുന്നേറിയ ഡഗ്ലസ് കോസ്റ്റ കോസ്റ്റ റിക്കന്‍ പ്രതിരോധത്തെ കബളിപ്പിച്ച് ബോക്‌സില്‍ കയറി. പിന്നാലെ പാസ് സ്വീകരിക്കാന്‍ കൃത്യമായി എത്തിയ നെയ്മര്‍ക്ക് കോസ്റ്റ പന്ത് നല്‍കി. ഒറ്റ ടച്ചിലൂടെ തന്നെ നെയ്മര്‍ നവാസിനെ കീഴടക്കി പന്ത് വലയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."