HOME
DETAILS
MAL
കൊവിഡ് ഭീതി: മഹാരാഷ്ട്രയില്‍ 50 ശതമാനം തടവുകാരെ ജാമ്യത്തില്‍ വിട്ടയക്കുന്നു
backup
May 13 2020 | 03:05 AM
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിലുള്ള തടവുകാരില്‍ പകുതിപേരെയും വിട്ടയക്കാന്‍ ഉന്നതതല സമിതി നിര്‍ദേശം. തടവുകാരെ താല്‍ക്കാലിക ജാമ്യത്തില്‍ വിട്ടയക്കുന്നതിനോ പരോള്‍ നല്‍കുന്നതിനോ ആണ് നിര്‍ദേശിച്ചിരിക്കുന്നത്.
മുംബൈ ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലെ 184 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. സംസ്ഥാനത്തെ ജയിലുകളില്‍ 35,239 തടവുകാരാണുള്ളത്. മുംബൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ സഈദ് അധ്യക്ഷനായ ഉന്നതതല സമിതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സഞ്ജയ് ഛഹന്ദെ, ജയില്‍ ഡി.ജി.പി എസ്.എന്‍ പാണ്ഡെ തുടങ്ങിയവര്‍ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."