HOME
DETAILS
MAL
പ്രവാസികളില്‍ ഗര്‍ഭിണികള്‍ക്ക് സവിശേഷ പരിഗണന നല്‍കണം: മുഖ്യമന്ത്രി
backup
May 13 2020 | 03:05 AM
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മറ്റു രാജ്യങ്ങളില്‍ കുടുങ്ങി കൊറോണ ഭീതിയില്‍ കഴിയുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഗര്‍ഭിണികള്‍ക്ക് സവിശേ പരിഗണന നല്‍കണമെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍.
ഗര്‍ഭിണികളില്‍ തന്നെ പ്രസവ തിയതി അടുത്തവരെ ഏറ്റവും മുന്‍ഗണന നല്‍കി എത്തിക്കാന്‍ ശ്രദ്ധിക്കണം. ഗര്‍ഭിണികളെയും കുട്ടികളെയും രോഗബാധിതരായ വയോധികരെയും നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പെടുത്തണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇപ്പോള്‍ വരുന്നവരില്‍ 20 ശതമാനമാണ് ഗര്‍ഭിണികള്‍. തിരിച്ചുവരാനാവാതെ നിരവധി ഗര്‍ഭിണികള്‍ ഗള്‍ഫ് നാടുകളില്‍ കഴിയുന്നുണ്ട്. നിലവില്‍ ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ കൂടുതല്‍ സീറ്റ് അവര്‍ക്കായി നീക്കിവയ്ക്കണമെന്നും വിദേശകാര്യ മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ലോകത്താകെയുള്ള നഴ്‌സുമാര്‍ക്ക്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മുഖ്യമന്ത്രി അഭിവാദ്യമര്‍പ്പിച്ചു. നഴ്‌സുമാര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനങ്ങള്‍ക്ക് നാടും ലോകവും കടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."