HOME
DETAILS
MAL
ദേശീയ ലോക് അദാലത്തില്‍ 85 കേസുകള്‍ തീര്‍പ്പാക്കി
backup
July 10 2016 | 06:07 AM
മഞ്ചേരി: ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു കീഴില്‍ മഞ്ചേരി ജില്ലാ കോടതിയില്‍ നടത്തിയ ലോക് അദാലത്തില്‍ 85 കേസുകള്‍ തീര്‍പ്പാക്കി. 188 കേസുകളാണ് പരിഗണനക്കു വന്നത്. ഒരുലക്ഷം രൂപ വിവിധ കേസുകളിലായി കെട്ടിവെക്കാനും വിധിയായി. ജഡ്ജിമാരായ രാജന് തട്ടില്‍, പി.നാരായണന്‍കുട്ടി മേനോന്, അഭിഭാഷകരായ പുഷ്പകുമാരി, സുമിത്ര എന്നിവര്‍ പങ്കെടുത്തു. അടുത്ത അദാലത്ത് ഓഗസ്റ്റ് 13ന് നടക്കും. പൊതുജനങ്ങള്‍ക്ക് കോര്‍ട്ട് ഫീസോ മറ്റു ചെലവുകളോ ഇല്ലാതെ പരാതികള്‍ ലീഗല്‍ സര്‍വീസ് ഓഫീസുകളില്‍ സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."