HOME
DETAILS

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കുടകില്‍ ജനാഭിപ്രായം തേടുന്നു

  
backup
April 10 2017 | 21:04 PM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b0%e0%b4%82%e0%b4%97%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d-10


മടിക്കേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കുടക് ജില്ലാ പഞ്ചായത്ത് ഭരണസമിതി ജനാഭിപ്രായം തേടുന്നു. ഇതിനായി ഗ്രാമപഞ്ചായത്ത് സഭകള്‍ വിളിച്ചു ചേര്‍ത്തു ജനങ്ങളില്‍ നിന്നു അഭിപ്രായങ്ങള്‍ സ്വീകരിക്കുവാന്‍ തീരുമാനിച്ചു.
കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്മേല്‍ കര്‍ണാടകയില്‍ ഇരുപതിനായിരം ചതുര  കിലോമീറ്റര്‍ പ്രദേശം പശ്ചിമഘട്ട അതിസൂക്ഷ്മ പ്രദേശമായി പ്രഖ്യാപിക്കപ്പെടും. കുടക് ജില്ലയിലെ 55 ഗ്രാമങ്ങള്‍ പൂ
ര്‍ണമായും അതിസൂക്ഷ്മ പ്രദേശത്തില്‍ ഉള്‍പ്പെടുന്നതാണ്. റിപ്പോര്‍ട്ട് നടപ്പിലായാല്‍ ജില്ലയില്‍ വികസന പ്രവര്‍ത്തനക്കള്‍ പൂര്‍ണമായും മുരടിക്കും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും സാധ്യമാവില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് ഗ്രാമസഭകളിലൂടെ ജനാഭിപ്രായം തേടാന്‍ തീരുമാനമായത്. തുടര്‍ന്ന് വിവിധ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. മുന്‍പും ജില്ലയില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ശക്തമായ  പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കല്‍ കൊണ്ട് ജില്ലയില്‍ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലെന്ന് ഭസവന ദേവറ വന സംരക്ഷണ സമിതി പറഞ്ഞു. റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ സാധാരണക്കാരെയും കര്‍ഷകരെയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും സമിതി നേതാവ് ബി.സി നഞ്ചപ്പ പറഞ്ഞു.
റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഇംഗ്ലീഷിലും കന്നടയിലുമുള്ള കരടുപത്രം കഴിഞ്ഞ ദിവസം മൂര്‍നാടുവില്‍ വച്ച് പ്രകാശനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്

International
  •  3 days ago
No Image

തിരുവനന്തപുരത്ത് യുവാവ് അമ്മയെ ആക്രമിച്ച് വീട് തകർത്തു; അറസ്റ്റിൽ

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-27-02-2025

latest
  •  3 days ago
No Image

മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു

qatar
  •  3 days ago
No Image

സുഡിയോയും യൂസ്റ്റയും അടക്കി ഭരിച്ചത് മതി; ഫാഷൻ രംഗത്ത് പുതിയ ചുവടുമായി ബർഷ്ക ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡ്

Business
  •  3 days ago
No Image

ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധന: 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; ഭീകരാക്രമണമെന്ന് സംശയം, പ്രതി പിടിയിൽ

International
  •  3 days ago
No Image

ഇതറിഞ്ഞിരിക്കണം; 2025 മാർച്ചിൽ യുഎഇയിൽ സംഭവിക്കുന്ന ആറ് പ്രധാന കാര്യങ്ങൾ

uae
  •  3 days ago
No Image

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു

Cricket
  •  3 days ago