മാവോയിസ്റ്റ് ഭീഷണി: കേന്ദ്രപട്ടികയിലുള്ളത്് മൂന്നുജില്ലകള്‍
കാളികാവ് (മലപ്പുറം): മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പെട്ടിട്ടുള്ളത്് മൂന്ന് ജില്ലകള്‍. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളാണ് ഇതിലുള്ളത്്. ഇവിടെ തണ്ടര്‍ ബോര്‍ട്ട്, സായുധ സേന, കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (കാറ്റ്‌സ്) തുടങ്ങിയവയുടെ ശക്തമായ സുരക്ഷക്ക് പുറമെ 2019 ജനുവരി മുതല്‍ മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ പ്രത്യേക പരിശീലനം നേടിയ പൊലിസ് വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്്.
സ്വതന്ത്ര അധികാരമുള്ള ഇവര്‍ മൂന്നുജില്ലകളിലും ഒരേ സമയം സ്റ്റേഷന്‍ ചുമതലയും മാവോയിസ്റ്റുകളെ നേരിടാനും സജ്ജമായി പ്രവര്‍ത്തിക്കുന്നവരാണ്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഭീഷണി നിലനില്‍ക്കുന്ന സ്റ്റേഷനുകളിലെ 35 വയസിന് താഴെയുള്ള പൊലിസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് സുരക്ഷാ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.
മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ പ്രതികരിക്കാനുള്ള സജ്ജീകരണങ്ങളുള്ള സംഘം വയനാട് ജില്ലയിലെ സ്വകാര്യ റിസോര്‍ട്ടിലുണ്ടായ സംഭവത്തിന്റെ പശ്ചാതലത്തില്‍ ഇന്നലെ അതിര്‍ത്തി വനമേഖലകളില്‍ ഊര്‍ജിത പരിശോധനകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."