വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കായി 19 മുതല്‍ വിമാന സര്‍വിസ്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവര്‍ക്കായി എയര്‍ ഇന്ത്യ പ്രത്യേക വിമാന സര്‍വിസുകള്‍ നടത്തും.
മെയ് 19 മുതല്‍ ജൂണ്‍ രണ്ടു വരെയായിരിക്കും എയര്‍ ഇന്ത്യയുടെ പ്രത്യേക സര്‍വിസുകള്‍.
ബുക്കിങ് ആരംഭിച്ചിട്ടില്ല. എന്നാലിത് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വിസുകള്‍ തുടങ്ങലല്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ നിലവില്‍ ശ്രമിക് ട്രെയിന്‍ സര്‍വിസ് മാതൃകയിലുള്ള വിമാന സര്‍വിസായിരിക്കും ഇത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രധാന സര്‍വിസുകള്‍. കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്നുമായി ആകെ 12 സര്‍വിസുകളുണ്ടാവും.
19ന് കൊച്ചിയിലേക്ക് ഒരു സര്‍വിസ് മാത്രമാണ് ചെന്നൈയില്നിന്നുള്ളത്. ഡല്‍ഹിയില്‍നിന്നും 173 സര്‍വിസുകളും മുംബൈയില്‍നിന്നു 40 സര്‍വിസുകളും ഹൈദരാബാദില്‍നിന്നു 25 സര്‍വിസുകളുമാണ് ഉണ്ടാവുക.
ഡല്‍ഹിയില്‍നിന്നു ജയ്പൂര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, അമൃതസര്‍, കൊച്ചി, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലക്നോ തുടങ്ങി വിവിധ നഗരങ്ങളിലേക്കാണ് വിമാനങ്ങള്‍ പറക്കുക.
അഹമ്മദാബാദില്‍നിന്നു വിജയവാഡ, ഗയ, ലക്നോ എന്നീ നഗരങ്ങളിലേക്കും സര്‍വിസുകളുണ്ടാകും. മുംബൈയില്‍ നിന്നു വിശാഖപട്ടണം, കൊച്ചി, അഹ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ തുടങ്ങിയ നഗരങ്ങളിലേക്കാണ് പ്രധാനമായും സര്‍വിസുകളുണ്ടാവുക. ഹൈദരാബാദില്‍നിന്നു മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വിസുകളുണ്ടാകും.
ബുക്കിങ്ങ് തുടങ്ങാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്ക് കാത്തിരിക്കുകയാണെന്നാണ് എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."