ആളിയാറില്‍ നിന്ന് കരാര്‍ പ്രകാരം ഇനിയും ലഭിക്കാനുള്ളത് ഒന്നേകാല്‍ ടി.എം.സി ജലം
പാലക്കാട്: ഒരു ജലവര്‍ഷം അവസാനിക്കാന്‍ ഏഴു ദിവസം ബാക്കി നില്‍ക്കെ, പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് ഇനിയും ലഭിക്കാനുള്ളത് 1.216 ഘനയടി ജലം.കഴിഞ്ഞ മൂന്ന് വര്‍ഷമായി അടുപ്പിച്ചു കരാര്‍പ്രകാരം കേരളത്തിന് വെള്ളം മുഴുവന്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍ പറമ്പിക്കുളം ഉള്‍പ്പെടെ കേരളത്തിലെയും, തമിഴ്‌നാട്ടിലെയും അണക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വെള്ളം ഇരട്ടിയിലധികം ഉണ്ടെന്നു ഇന്നലെ സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട് .കഴിഞ്ഞ ദിവസം നടന്ന അന്തര്‍ സംസ്ഥാന നദീജല ക്രമീകരണ യോഗത്തില്‍ ബാക്കിയുള്ള വെള്ളം മുഴുവന്‍ അടുത്ത ജലവര്‍ഷത്തില്‍ കേരളത്തിന് വിട്ടു നല്‍കണമെന്ന ആവശ്യം തമിഴ്‌നാട് നിരാഹരിച്ചിരിക്കുകയാണ്.
അവിടത്തെ അണക്കെട്ടുകളില്‍ ഇത്തവണ വെള്ളം കുറവാണെന്നാണ് കാരണം പറഞ്ഞിട്ടുള്ളത.് എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ അണക്കെട്ടുകളില്‍ ഇത്തവണ വെള്ളം കൂടുതലുണ്ടെന്നു കേരളാഅധികൃതര്‍ പറയുമ്പോഴും വെള്ളമില്ലെന്നു പറഞ്ഞു ബാക്കി വെള്ളം നല്‍കാതിരിക്കാനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്. ഈ മാസം 30വരെ ദിവസം 300 ദശലക്ഷം ഘനയടി വെള്ളം കിട്ടുമെന്ന് പറയുണ്ടെങ്കിലും ഇതുവരെ മൂലത്തറയില്‍ വെള്ളമെത്തിയിട്ടില്ലെന്നാണ് പറയുന്നത്
മണക്കടവ് വിയറില്‍ 2017 ജൂലൈ ഒന്നു മുതല്‍ 2018 ജൂണ്‍ 20 വരെ 6034 ദശലക്ഷം ഘനയടി ജലമാണ് ലഭിച്ചത്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരംഇനി 1216 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന കണക്ക്.
ലോവര്‍ നീരാര്‍ -112.30(105.74), തമിഴ്‌നാട് ഷോളയാര്‍ - 4499.43(507.65), കേരളാ ഷോളയാര്‍ -1887.70(446.90), പറമ്പിക്കുളം - 7145.18(136.03), തൂണക്കടവ് - 333.39(120.32), പെരുവാരിപ്പള്ളം - 342.51(123.45), തിരുമൂര്‍ത്തി - 397.68(82.29), ആളിയാര്‍ - 936.92(95.02).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."