വിദേശവനിതയുടെ കൊലപാതകം: സര്‍ക്കാരിനെതിരെ സുഹൃത്ത്
തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലിസ് ശ്രമിക്കുന്നു എന്ന് സുഹൃത്ത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും മറുപടി കിട്ടിയില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും വിദേശവനിതയുടെ സുഹൃത്ത് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇതു സംബന്ധിച്ച് ജൂണ്‍ ആറിന് കേരളാ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നുവെങ്കിലും യാതൊരുവിധ പ്രതികരണവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത്.
യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് പൊലിസിന്റെ ശ്രമം. കേരളാ പൊലിസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും അദ്ദേഹം ആരോപിച്ചു
മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി യാണ് മൃതദേഹം ദഹിപ്പിച്ചത്. സംസ്കാര ചടങ്ങുകള്‍ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താനുമുള്ള അവസരം ഇല്ലാതാക്കി. പണം കൊടുത്ത് മരിച്ച വനിതയുടെ സഹോദരിയെ സ്വാധീനിച്ചുവെന്നും കൊല്ലപ്പെട്ട വിദേശ വനിതയുടെ സുഹൃത്ത് പറയുന്നു.
വിദേശവനിതയെ അവസാനമായി കണ്ടിടത്തു നിന്നും മൂന്ന് കിലോ മീറ്റര്‍ അകലെ നിന്നാണ് അവരുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും പൊലിസിന് അവളെ കണ്ടെത്താന്‍ ഇത്രയും സമയം വേണ്ടിവന്നു. മൃതദേഹം കണ്ട നാട്ടുകാരും ഇതേപറ്റി പൊലിസിനോട് പറഞ്ഞില്ല. പൊലിസും നാട്ടുകാരും തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ തെളിയുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും സുഹൃത്ത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."