കൊടുവള്ളി ഗവ. ആശുപത്രി ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദുരിതമാകുന്നു
കൊടുവള്ളി: ദിനം പ്രതി നൂറുകണക്കിനാളുകള്‍ ചികിത്സക്കായെത്തുന്ന കൊടുവള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രാത്രി കാല സേവനം ലഭ്യമാക്കണമെന്ന ഏറെ നാളത്തെ ആവശ്യം വൈകുന്നു.
വിവിധ സര്‍ക്കാര്‍ ഫണ്ട@ുകള്‍ വിനിയോഗിച്ച് വ്യത്യസ്ത കാലയളവുകളില്‍ അത്യാവശ്യ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും അനുബന്ധ ജീവനക്കാരുമില്ലാത്തതാണ് രാത്രി കാലത്ത് പ്രവര്‍ത്തിക്കുന്നതിന് തടസമാവുന്നത്. എട്ട് ഡോക്ടര്‍മാര്‍ വേ@ണ്ടിടത്ത് മെഡിക്കല്‍ ഓഫിസറടക്കം നാല് ഡോക്ടര്‍മാരാണ് നിലവില്‍ ഉള്ളത് നഴ്‌സുമാരെയും ആനുപാതികമായി നിയമിച്ചിട്ടില്ല. ആശുപത്രി രാത്രി കാല പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് താമസിക്കാന്‍ പത്ത് വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ക്വാട്ടേഴ്‌സ് അടഞ്ഞു കിടക്കുകയാണ്. കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടുള്ളതിനാല്‍ ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാവുമെന്ന് നഗരസഭ അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഡോക്ടര്‍മാരടക്കം ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്ന നടപടി ഇനിയും വൈകാനാണ് സാധ്യത. എന്‍.ആര്‍.എച്ച്. എം പദ്ധതി കാലാവധി കഴിഞ്ഞതോടെ തുടര്‍ന്ന് വന്ന സര്‍ക്കാരുകള്‍ നടപടിയെടുക്കാത്തതാണ് ഡോക്ടര്‍മാരുടെ എണ്ണം കുറയാന്‍ കാരണം.
താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളൊരുക്കാന്‍ തിടുക്കം കാണിക്കുന്ന സര്‍ക്കാര്‍ കൊടുവള്ളി സി.എച്ച്.സിയെ അവഗണിക്കുന്നതായും ആക്ഷേപമു@ണ്ട്. നിലവില്‍ മിക്ക ദിവസങ്ങളിലും ര@ണ്ട് ഡോക്ടര്‍മാരുടെ ഒ.പി സേവനമാണ് ആശുപത്രിയില്‍ ലഭിക്കാറുള്ളത്. ഇത് മൂലം അതിരാവിലെ വന്നവര്‍ പോലും മണിക്കൂറുകളോളം ഡോക്ടറെ കാണാന്‍ കാത്തു നില്‍ക്കേ@ണ്ട അവസ്ഥയാണ്. പുതിയ സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ച് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിച്ച് മുഴുവന്‍ സമയ സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."