സഊദിയില്‍ പ്രവാസികള്‍ക്ക് ലോകകപ്പ് ആസ്വദിക്കാന്‍ തമ്പുകളും
ജിദ്ദ: സഊദിയില്‍ ലോകകപ്പ് ആവേശത്തിലാണ് നാടും നഗരവും. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒന്നിച്ചിരുന്ന് കളിയാസ്വദിക്കാനുള്ള പലതരം സംവിധാനങ്ങളുണ്ടെങ്കിലും വലിയ തമ്പുകളില്‍ പ്രദര്‍ശിപ്പിക്കുന്ന കളികള്‍ കാണാന്‍ നിരവധിപേരാണ് എത്തുന്നത്.
സ്റ്റേഡിയത്തിലിരുന്ന് കളിയാസ്വദിക്കുന്ന പ്രതീതിയില്‍ ആവേശമൊട്ടും ചോരാതെ മത്സരം ആസ്വദിക്കാന്‍ ഇവിടെ അവസരം ഒരുക്കുന്നു. ഇഫ്താര്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വലിയ തമ്പുകളിലാണ് മിക്കയിടങ്ങളിലും ഫുട്‌ബോള്‍ കാണാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
നഗരത്തിലെ പ്രമുഖ ഹോട്ടലുകളോട് ചേര്‍ന്നെല്ലാം ഇത്തരം തമ്പുകളുണ്ട്. നൂറ് മുതല്‍ അഞ്ഞൂറ് ആളുകള്‍ക്ക് വരെ ഇരുന്ന് കളിയാസ്വദിക്കാന്‍ സൗകര്യമുള്ള തമ്പുകള്‍ സഊദിയുടെ വിവധ നഗരത്തിലുണ്ട്. ഇതിനു പുറമെ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുും പ്രത്യേകം സജ്ജീകരിച്ച ഇടങ്ങളുമുണ്ട്.
പത്തും ഇരുപതും അടി വലിപ്പമുള്ള സ്‌ക്രീനുകളിലാണ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നാല് ഭാഗത്തുമിരുന്ന് കളി കാണാനുള്ള സൗകര്യമാണ് സാധാരണയായി ഇത്തരം ടെന്റുകള്‍ നല്‍കുന്നത്.
ഈ തമ്പുകളില്‍ കളികാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഇതിലുള്‍പ്പെടും.
മത്സരങ്ങള്‍ കാണുന്നതിന് പുറമെ ഫുട്‌ബോളുമായി ബന്ധപ്പെട്ട നിരവധി ഇന്‍ഡോര്‍ കളികളും സമ്മാനപദ്ധതികളും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."