സ്റ്റാറ്റിയൂട്ടറി ഓഫിസര്‍ നിയമനവും പരീക്ഷാ നടത്തിപ്പും ഏകീകരിക്കണം: ഗവര്‍ണര്‍ പി. സദാശിവം
കോട്ടയം: സര്‍വകലാശാലകളിലെ സ്റ്റാറ്റിയൂട്ടറി ഓഫിസര്‍ നിയമനവും പരീക്ഷനടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകരിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഏകീകൃത അക്കാദമിക കലണ്ടര്‍ നടപ്പാക്കാനുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. എം.ജി സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ കേരളത്തിലെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്സ് അവാര്‍ഡ് എം.ജി സര്‍വകലാശാലയ്ക്കും എമര്‍ജിങ് യങ് സര്‍വകലാശാലയ്ക്കുള്ള അവാര്‍ഡ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കും സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷനായി. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പ്രൊഫ. രാജന് ഗുരുക്കള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദൊതാവത്, എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ദേവന്ദ്രകുമാര്‍ സിങ്, രജിസ്ട്രാര്‍ എം.ആര് ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."