ഫുനൂന്‍ ഫിയസ്റ്റ: ജാമിഅ ഫെസ്റ്റിന് ഉജ്ജ്വല സമാപനം
ഫൈസാബാദ് : പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാര്‍ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ജാമിഅ ആര്‍ട്‌സ് ഫെസ്റ്റ് ഫുനൂന്‍ ഫിയസ്റ്റയ്ക്ക് ഉജ്ജ്വല സമാപനം. അറബി, ഇംഗ്ലീഷ്, ഉറുദു, കന്നട എന്നി ഭാഷകളിലായി ആറു ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് നൂറോളം ഇനങ്ങളില്‍ നാനൂറിലധികം പ്രതിഭകള്‍ മാറ്റുരച്ചു.
ഫെസ്റ്റില്‍ വാദി സലാമ ഗ്രൂപ്പ് ഒന്നാം സ്ഥാനവും വാദി തൈ്വബ, വാദി ഹുദ ഗ്രൂപ്പുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി. ശബീറലി പയ്യനാട് കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുദിവസം നീണ്ടുനിന്ന കലാമത്സരങ്ങളില്‍ വിവിധ സെഷനുകളിലായി എസ്.വൈ.എസ് സംസ്ഥാന ട്രഷര്‍ ഹാജി.കെ മമ്മദ് ഫൈസി, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, പ്രശസ്ത ഗായകന്‍ ശിഹാബ് അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.
സമാപന സംഗമം പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി അല്‍ ഹൈതമി അധ്യക്ഷനായി. പാണക്കാട് സയ്യിദ് യാമിന്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റസാന്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അവാര്‍ഡ് ദാനം നടത്തി. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ എന്നിവര്‍ ഫെസ്റ്റ് സന്ദേശം നല്‍കി. ജാമിഅ ഇമാം നാസര്‍ ഫൈസി തിരുവിഴാം കുന്ന്, നാസര്‍ ഫൈസി വയനാട്, സയ്യിദ് ഹുസൈന്‍ ബുഖാരി തങ്ങള്‍ മുതുതല, സയ്യിദ് നൗഫല്‍ ശിഹാബ് തങ്ങള്‍, സിദ്ദീഖ് മേല്‍മുറി, സഅദ് വെളിയങ്കോട്, റഷീദ് കമാലി മോളൂര്‍, ഹാരിസ് ചിയറന്‍കാട്, സിറാജുദ്ദീന്‍ ചെമ്പ്രശ്ശേരി, ഉവൈസ് പതിയാങ്കര, റഹീം പകര സംബന്ധിച്ചു. നജീബുല്ല പള്ളിപ്പുറം സ്വാഗതവും ഇല്യാസ് കുഴല്‍മന്ദം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."