HOME
DETAILS

ജസ്റ്റിസ് ജെ.ബി കോശി കാന്‍സര്‍ സെന്ററിന്റെ സ്ഥലം സന്ദര്‍ശിക്കും

  
backup
July 10, 2016 | 8:06 AM

%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b6%e0%b4%bf-%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

 

കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി നാളെ രാവിലെ 10 ന് കളമശേരി മെഡിക്കല്‍ കോളജ് ക്യാംപസിലുള്ള കൊച്ചി കാന്‍സര്‍ സെന്ററിന് അനുവദിച്ചിരിക്കുന്ന സ്ഥലം സന്ദര്‍ശിക്കും.
മേയ് 27ന് കൊച്ചിയില്‍ നടന്ന സിറ്റിങില്‍ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിനും കാന്‍സര്‍ സെന്ററിനും വേണ്ടി ആരും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്.
സിറ്റിങില്‍ കാന്‍സര്‍ സെന്റര്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഹാജരാകാത്തതിനെ കമ്മിഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്തിനു വേണ്ടിയാണ് സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചതെന്നും ജസ്റ്റിസ് ജെ.ബി കോശി ചോദിച്ചു. ഇതില്‍ കമ്മിഷന്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രികളുടെയും തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെയും സ്വാധീനത്തിന് വഴങ്ങിയാണ് നടപടിയെടുക്കാത്തതെന്നും കമ്മിഷന്‍ വിമര്‍ശിച്ചിരുന്നു. സ്ഥലം സന്ദര്‍ശിച്ചതിനു ശേഷം കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ ജസ്റ്റിസ് ജെ.ബി കോശി കേസ് പരിഗണിക്കും.
കമ്മിഷന്‍ സ്ഥലം സന്ദര്‍ശിക്കുമ്പോള്‍ കാന്‍സര്‍ സെന്റര്‍ സ്‌പെഷ്യല്‍ ഓഫീസറും എറണാകുളം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ഹാജരാകണമെന്ന് ഉത്തരവില്‍ പറയുന്നു.
തമ്പി സുബ്രഹ്മണ്യന്‍, പ്രൊഫ.എം.കെ സാനു, മുന്‍ എം.പി പി രാജീവ്, കെ.ആര്‍ വിശ്വംഭരന്‍, ഡോ.എന്‍.കെ സനില്‍കുമാര്‍, ജസ്റ്റിസ് പി ഷംസുദ്ദീന്‍, പി രാമചന്ദ്രന്‍, സി.ജി രാജഗോപാല്‍, അഡ്വ.ടി.ബി മിനി തുടങ്ങിയവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാത: സുപ്രിം കോടതിയിൽ തടസ്സഹരജി നൽകി സംസ്ഥാന സർക്കാർ

National
  •  a month ago
No Image

' സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും'; നിര്‍ബന്ധിത ആര്‍ത്തവാവധി സംബന്ധിച്ച ഹരജി തീര്‍പ്പാക്കി സുപ്രിംകോടതി 

National
  •  a month ago
No Image

ഒമാനിലെ സോഹാറിൽ ഡ്രോണുകൾ തകർന്നുവീണു; രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം; അന്വേഷണം ആരംഭിച്ചു

oman
  •  a month ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിയുടെ ജാമ്യം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് എസ്ഐടി

Kerala
  •  a month ago
No Image

ചില രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി അനുമതി നല്‍കിയതായി ഇറാന്‍

International
  •  a month ago
No Image

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Kerala
  •  a month ago
No Image

അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥി; സമാധാനത്തിന്റെ സന്ദേശവുമായി 'ആരവ്'

Kerala
  •  a month ago
No Image

'കണ്ണൂര്‍ എന്റെ ഹൃദയരക്തം, തലയുയര്‍ത്തി നില്‍ക്കും'; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

Kerala
  •  a month ago
No Image

തിരുവനന്തപുരം ചാലയിലെ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം പോയി; സി.സിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  a month ago
No Image

എം.പിമാര്‍ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങി

Kerala
  •  a month ago