പാനമക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ
നിഷ്നി നോവ്ഗരേഡ്: ഗ്രൂപ്പ് ജിയില്‍ ഇന്ന് ശക്തരായ ഇംഗ്ലണ്ട് പാനമയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ തുനീഷ്യയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് മൂന്ന് പോയിന്റുമായി ബെല്‍ജിയത്തിന് പുറകില്‍ രണ്ടാം സ്ഥാനക്കാരാണ്. കഴിഞ്ഞ മത്സരത്തില്‍ ബെല്‍ജിയത്തിനോട് മൂന്ന് ഗോളുകള്‍ക്ക് തോറ്റ പാനമ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരാണ്.
ആദ്യമായിട്ടാണ് ഇംഗ്ലണ്ടും പാനമയും തമ്മില്‍ ഏറ്റുമുട്ടുന്നത്. പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ പാനമക്ക് ഇന്നത്തെ കളിയില്‍ ജയിക്കണം. ആദ്യ കളിയില്‍ തുനീഷ്യയോട് വിയര്‍ത്ത് ജയിച്ച ഇംഗ്ലണ്ടിനും ഇന്ന് പാനമയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ അടുത്ത കളി നിര്‍ണായകമാവും. ബെല്‍ജിയത്തോടാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. പ്രതിരോധമാണ് പാനമയുടെ കരുത്ത്.
ഇംഗ്ലണ്ട് നിരയില്‍ എല്ലാവരും മികച്ചതാണ്. ലോകത്തെ ഏറ്റവും മൂര്‍ച്ചയുള്ള മുന്നേറ്റനിരയാണ് ഇംഗണ്ടിന്റെ കരുത്ത്. ലിന്ഗാര്ഡിനും ഹാരി കെയ്നിനും കൂടെ റാഷ്ഫോര്‍ഡും ജെയ്മി വാര്‍ഡിയുമാണ് മുന്നേറ്റനിരയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ വിജയശില്പിയാണദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."