HOME
DETAILS
MAL
പിറവി
backup
June 23 2018 | 21:06 PM
ഉള്ളില്‍ മുളപൊട്ടിയ
ചെറു ചലനം മതി
മനസിലവള്ക്കൊരു
ഉമ്മ പിറക്കാന്‍...
ഉച്ചമയക്കത്തില്‍
കുഞ്ഞുടുപ്പുകള്‍
മടക്കിവയ്ക്കാന്‍ തുടങ്ങും.
സ്വപ്നങ്ങള്‍ക്കൊക്കെ
ബേബി പൗഡറിന്റെ മണമാകും.
താരാട്ടിന്റെ മൂളലാകും
അടിച്ചുവാരലുകള്ക്കു കൂട്ട്.
വര്‍ത്തമാനങ്ങളില്‍
കൊഞ്ചിക്കലിന്റെ
ഓമനത്തമുണ്ടാകും.
വാതിലിന്റെ വിരികളൊക്കെ
തൊട്ടിലിന്റെ
ഞൊറികളെ ഓര്‍മിപ്പിക്കും.
ആഗ്രഹങ്ങളിലൊക്കെ
ഒരമ്മിഞ്ഞ മണം
കൂടിക്കുഴഞ്ഞിട്ടുണ്ടാകും.
കൗതുകങ്ങളില്‍ നിറയെ
കളിപ്പാട്ടങ്ങളാകും.
ഇതിനിടയിലെപ്പോഴോ
എന്റെയുള്ളിലൊരു
ഉപ്പയെയുമവള്
പണിതുവച്ചിട്ടുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."