ഏഴ് കമ്മിഷനുകള്‍ ഒരു കുടക്കീഴില്
തിരുവനന്തപുരം: ലോകായുക്ത, മനുഷ്യാവകാശ കമ്മിഷന്, വനിതാ കമ്മിഷന്, ന്യൂനപക്ഷ കമ്മിഷന്, കാര്‍ഷിക കടാശ്വാസ കമ്മിഷന്, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്, ബയോഡൈവേഴ്സിറ്റി ബോര്‍ഡ് എന്നിവ ഇനി ഒരു കുടക്കീഴില്.
ഇതിനായുള്ള കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ പ്രശാന്ത്, കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയര്‍ ഇ.കെ ഹൈദ്രു, മനുഷ്യാവകാശ കമ്മിഷന് സെക്രട്ടറി മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തപുരം പട്ടം ലീഗല്‍ മെട്രോളജി ഓഫിസിന് സമീപത്തായാണ് കെട്ടിടം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 50 സെന്റ് ഭൂമിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പത്ത് നിലകളിലായുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. താഴത്തെ മൂന്ന് നിലകള്‍ പാര്‍ക്കിങ്ങിനും മറ്റു സൗകര്യങ്ങള്‍ക്കും തുടര്‍ന്നുള്ള നിലകളില്‍ ഓഫിസുകള്ക്കുമുള്ള സൗകര്യമാണ് തയാറാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."